കെ.എസ്. സുദർശൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ.എസ്. സുദർശൻ ഐ.പി.എസ് ചുമതലയേറ്റു. പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യവും ഊഷ്മളവുമാക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹംപറഞ്ഞു
കെ.എസ്. സുദർശൻ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി ചുമതലയേറ്റു
ആലുവ: എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയായി കെ.എസ്. സുദർശൻ ഐ.പി.എസ് ചുമതലയേറ്റു. തിരുവനന്തപുരം റൂറൽ എസ്.പിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം. നിലവിലെ റൂറൽ എസ്.പിയായിരുന്ന എം. ഹേമലതയെ കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ചതിനെത്തുടർന്നാണ് സുദർശൻ പുതിയ ചുമതലയിൽ പ്രവേശിച്ചത്.
പോലീസും പൊതുജനങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സുതാര്യവും ഊഷ്മളവുമാക്കുമെന്ന് ചുമതലയേറ്റ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന പരാതികൾക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതിന് മുൻഗണന നൽകും. ഗുണ്ടകൾ, സാമൂഹിക വിരുദ്ധർ എന്നിവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മയക്കുമരുന്ന് മാഫിയകൾക്കെതിരെയും അനധികൃത പണമിടപാട് (മണി ലെൻ്റിംഗ്) നടത്തുന്നവർക്കെതിരെയും ശക്തമായ പോരാട്ടം തുടരുമെന്ന് എസ്.പി അറിയിച്ചു. വർദ്ധിച്ചുവരുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
