സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ചകളുമായി ഗംഗ യമുന സിന്ധു സരസ്വതി ചിത്രീകരണം ആരംഭിച്ചു
സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ചകളുമായി ഗംഗ യമുന സിന്ധു സരസ്വതി കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു പെൻ സിനിമസിന്റെ ബാനറിൽ നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം
സ്ത്രീജീവിതത്തിന്റെ നേർക്കാഴ്ചകളുമായി 'ഗംഗ യമുന സിന്ധു സരസ്വതി'; കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു
കൊച്ചി: പെൻ സിനിമസിന്റെ ബാനറിൽ നാല് നവാഗത സംവിധായകർ ഒന്നിക്കുന്ന ആന്തോളജി ചിത്രം ഗംഗ യമുന സിന്ധു സരസ്വതി'യുടെ പൂജ പാലാരിവട്ടം പി.ഒ.സിയിൽ നടന്നു. സാജു നവോദയ, ഷിജു അഞ്ചുമന, പ്രശാന്ത് കാഞ്ഞിരമറ്റം, ലാൽപ്രിയൻ എന്നിവരാണ് ഈ ചിത്രത്തിലെ നാല് വ്യത്യസ്ത കഥകൾ സംവിധാനം ചെയ്യുന്നത്. നടനും നിർമ്മാതാവുമായ ലാൽ ചടങ്ങിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
സാമൂഹ്യ-ജീവകാരുണ്യ പ്രവർത്തകനായ ടി.ആർ. ദേവൻ, രതീഷ് ഹരിഹരൻ, ബാബു നാപ്പോളി, മാർബൻ റഹിം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്ത്രീജീവിതത്തിന്റെ വിവിധ പരിസരങ്ങളിലൂടെയും അനുഭവങ്ങളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.
"നമ്മുടെ ചുറ്റുവട്ടത്തെ സ്ത്രീ അനുഭവങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നതെങ്കിലും ഇതൊരു സ്ത്രീപക്ഷ സിനിമ മാത്രമായി ഒതുങ്ങുന്നില്ല. കുടുംബ ജീവിതത്തിലെ എല്ലാത്തരം മുഹൂർത്തങ്ങളും കോർത്തിണക്കിയാണ് ചിത്രം ഒരുങ്ങുന്നത്," എന്ന് സംവിധായകരായ സാജു നവോദയയും ഷിജു അഞ്ചുമനയും പറഞ്ഞു.
മലയാളത്തിലെ മുൻനിര താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിലും വട്ടവടയിലുമായി ഉടൻ ആരംഭിക്കും. ചടങ്ങിൽ സംവിധായകൻ ജോണി ആന്റണി, സോഹൻ സീനുലാൽ, കുക്കു പരമേശ്വരൻ, അഭിജ ശിവകല, സാജൻ പള്ളുരുത്തി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഷാജി പട്ടിക്കരയാണ് പ്രൊഡക്ഷൻ കൺട്രോളർ. പി.ആർ.ഒ: പി.ആർ. സുമേരൻ
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
