പതിനൊന്നാം വയസ്സിൽ ഇരട്ട സ്വർണവേഗം കളിക്കളം ട്രാക്കിലെ കുട്ടി ചാമ്പ്യനായി ശിവന്യ

കളിക്കളം 2026 കായികമേളയിൽ പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ സ്വർണം നേടി വയനാട് തൃശ്ശിലേരി സ്വദേശിനി ശിവന്യ കിഡ്ഡീസ് വിഭാഗം വ്യക്തിഗത ചാമ്പ്യനായി.

പതിനൊന്നാം വയസ്സിൽ ഇരട്ട സ്വർണവേഗം കളിക്കളം ട്രാക്കിലെ കുട്ടി ചാമ്പ്യനായി ശിവന്യ
ട്രാക്കിൽ സ്വർണവേഗം കുറിച്ച് വയനാട്ടുകാരി ശിവന്യ കിഡ്ഡീസ് വിഭാഗം വ്യക്തിഗത ചാമ്പ്യൻ

രണ്ട് ഇനങ്ങളിലും സ്വർണവേഗം കുട്ടി ചാമ്പ്യനായി ശിവന്യ

തിരുവനന്തപുരം:   കളിക്കളം ട്രാക്കിൽ വേഗത്തിന്റെ കരുത്ത് തെളിയിച്ച് കിഡ്ഡീസ് വിഭാഗം വ്യക്തിഗത ചാമ്പ്യൻ പട്ടം സ്വന്തമാക്കി വയനാട് തൃശ്ശിലേരി സ്വദേശിനി ശിവന്യ. പെൺകുട്ടികളുടെ 100, 200 മീറ്റർ ഓട്ടമത്സരങ്ങളിൽ ഒന്നാമതെത്തി പത്ത് പോയിന്റുകൾ നേടിയാണ് കണിയാമ്പറ്റ മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ പതിനൊന്നുകാരി ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. രണ്ട് ഇനങ്ങളിലെയും ഒന്നാം സ്ഥാനം വ്യക്തിഗത ചാമ്പ്യൻ പട്ടത്തിലേക്ക് ശിവന്യയെ എത്തിച്ചു.

വയനാട് തൃശ്ശിലേരി സ്വദേശികളായ ബിനു-സരിത ദമ്പതികളുടെ മകളാണ് ശിവന്യ. മികച്ച പരിശീലകനുള്ള പുരസ്‌കാരം നേടിയ സത്യന്റെ കീഴിലാണ് പരിശീലനം