പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
സബ് നാഷണൽ പൾസ് പോളിയോ ദിനാചരണത്തിന്റെ എറണാകുളം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ ടി.ജെ. വിനോദ് എം.എൽ.എ നിർവഹിച്ചു. ജില്ലാ കളക്ടർ ജി. പ്രിയങ്ക മകന് ആദ്യ ഡോസ് തുള്ളിമരുന്ന് നൽകി.
പോളിയോ ദിനാചരണം ജില്ലാതല ഉദ്ഘാടനം ജനറൽ ആശുപത്രിയിൽ ആദ്യ തുള്ളിമരുന്ന് ജില്ലാ കളക്ടറുടെ മകന് നൽകി
എറണാകുളം: സബ് നാഷണൽ പൾസ് പോളിയോ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം ജനറൽ ആശുപത്രിയിൽ ടി ജെ വിനോദ് എം എൽ എ നിർവഹിച്ചു. ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക മകന് ആദ്യ ഡോസ് പോളിയോ തുള്ളിമരുന്ന് നൽകി.
ജില്ലയിൽ അഞ്ചു വയസ്സിനു താഴെയുള്ള 1,61,529 കുട്ടികൾക്കായി 1,879 ബൂത്തുകളാണ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി സജ്ജീകരിച്ചത്. പോളിയോ തുള്ളിമരുന്ന് ലഭിക്കാത്ത കുട്ടികൾക്ക് ആരോഗ്യപ്രവർത്തകരും പരിശീലനം ലഭിച്ച വളണ്ടിയർമാരും ഇന്നും നാളെയുമായി (നവംബർ 23,24) വീടുകളിലെത്തി തുള്ളിമരുന്ന് നൽകും.
കോർപ്പറേഷൻ ഡിവിഷൻ കൗൺസിലർ കെ വി പി കൃഷ്ണകുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ആർ ഷഹീർ ഷാ , ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം എം ഹനീഷ് , എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസ് , ജില്ലാ ആർ സി എച്ച് ഓഫീസർ ഡോ. എം എസ് രശ്മി, സ്റ്റേറ്റ് ലെവൽ മോണിറ്ററും അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. യു അഞ്ജലി , ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ആൽജോ സി ചെറിയാൻ, എം സി എച്ച് ഓഫീസർ ഇൻ ചാർജ് എം എ പ്രീതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം