പൾസ് പോളിയോ ദിനം ഇന്ന് എറണാകുളത്ത് വിപുലമായ ഒരുക്കങ്ങൾ വാഹന പ്രചാരണം കൊച്ചി മേയർ ഫ്ലാഗ് ഓഫ് ചെയ്തു

എറണാകുളം ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി. മെട്രോ സ്റ്റേഷനുകളിലും മാളുകളിലും ബൂത്തുകൾ സജ്ജമാക്കി. ജില്ലാതല ഉദ്ഘാടനം ചേരാനല്ലൂരിൽ.

പൾസ് പോളിയോ ദിനം ഇന്ന് എറണാകുളത്ത് വിപുലമായ ഒരുക്കങ്ങൾ വാഹന പ്രചാരണം കൊച്ചി മേയർ ഫ്ലാഗ് ഓഫ് ചെയ്തു
പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വാഹന പ്രചാരണ പരിപാടി കൊച്ചി മേയർ അഡ്വ. വി.കെ മിനിമോൾ ഫ്ലാഗ് ഓഫ് ചെയ്യുന്നു

പൾസ് പോളിയോ എറണാകുളം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ; വാഹന പ്രചാരണത്തിന് തുടക്കമായി

കൊച്ചി: സംസ്ഥാനത്ത് ഇന്ന് (ജൂൺ 28) പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി എറണാകുളം ജില്ലയിൽ വിപുലമായ ഒരുക്കങ്ങൾ പൂർത്തിയായി  ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ വാഹന പ്രചാരണ പരിപാടി കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ഫ്ലാഗ് ഓഫ് ചെയ്തു. റോട്ടറി ഡിസ്ട്രിക്റ്റ് 3205-ന്റെ സഹകരണത്തോടെയാണ് വാഹന പര്യടനം നടത്തുന്നത്.

​പോളിയോ പൂർണ്ണമായും നിർമ്മാർജ്ജനം ചെയ്യുന്നതിനായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. ആരോഗ്യ കേന്ദ്രങ്ങൾക്കും അങ്കണവാടികൾക്കും പുറമേ പൊതുജനങ്ങൾ ഏറെയെത്തുന്ന റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ, പ്രമുഖ ഷോപ്പിംഗ് മാളുകളായ ലുലു മാൾ, ഫോറം മാൾ, സെന്റർ സ്ക്വയർ മാൾ എന്നിവിടങ്ങളിലും പോളിയോ ബൂത്തുകൾ പ്രവർത്തിക്കും.

​കൂടാതെ യാത്രക്കാരുടെ സൗകര്യാർത്ഥം പ്രമുഖ കൊച്ചി മെട്രോ സ്റ്റേഷനുകളായ ആലുവ, തൃപ്പൂണിത്തുറ, തൈക്കൂടം, പേട്ട, എളംകുളം, ടൗൺഹാൾ, കലൂർ, ജെ.എൽ.എൻ സ്റ്റേഡിയം, കടവന്ത്ര, ചങ്ങമ്പുഴ പാർക്ക്, എറണാകുളം സൗത്ത് എന്നിവിടങ്ങളിലും പോളിയോ ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്.

​ജില്ലാതല ഉദ്ഘാടനം ഇന്ന്

 പോളിയോ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9:30-ന് ചേരാനല്ലൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് എറണാകുളം എം.എൽ.എ ടി.ജെ. വിനോദ് നിർവ്വഹിക്കും.

​വാഹന പ്രചാരണ ഫ്ലാഗ് ഓഫ് ചടങ്ങിൽ നഗരസഭ ഹെൽത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീന ടീച്ചർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ഷാഹിർഷാ, അഡീഷണൽ ഡി.എം.ഒ ഡോ. കെ.കെ. ആശ എന്നിവർ പങ്കെടുത്തു. അഞ്ചു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി സുരക്ഷിതരാക്കണമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അഭ്യർത്ഥിച്ചു.