കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്

വയനാട് ജില്ലാതല സ്കൂൾ പ്രവേശനോത്സവം പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കുട്ടികളെ ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് ഉയർത്തണമെന്ന് മന്ത്രി ആഹ്വാനം ചെയ്തു.

കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്
പെരിക്കല്ലൂർ സ്കൂളിൽ ജില്ലാതല പ്രവേശനോത്സവം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു
കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്
കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്
കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്
കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്
കുട്ടികൾ നോ പറയേണ്ടിടത്ത് നോ പറയാൻ പഠിക്കണം പെരിക്കല്ലൂരിൽ പ്രവേശനോത്സവം ആവേശമാക്കി മന്ത്രി ടി. സിദ്ദിഖ്

കുരുന്നുകളെ ചേർത്തുപിടിച്ച് വിദ്യാലയങ്ങൾ; ജില്ലാതല സ്കൂൾ പ്രവേശനോത്സവം മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു

കൽപ്പറ്റ: കളിചിരികളുടെയും ആവേശത്തിന്റെയും ആരവങ്ങളോടെ ജില്ലയിലെ സ്കൂളുകളിൽ പുതിയ അധ്യയന വർഷത്തിന് തുടക്കമായി. 2026-27 അധ്യയന വർഷത്തെ വയനാട് ജില്ലാതല സ്കൂൾ പ്രവേശനോത്സവം മുള്ളൻകൊല്ലി പെരിക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് ജില്ലാതല പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.

​കുട്ടികൾക്ക് സ്നേഹത്തോടെയുള്ള പരിപാലനവും ചേർത്തുപിടിക്കലും നൽകി, ആധുനിക ലോകത്തിന്റെ വൈജ്ഞാനിക ഭൂപടത്തിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരാനുള്ള ഇടമായി വിദ്യാഭ്യാസ കാലഘട്ടത്തെ മാറ്റണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വിദ്യാലയങ്ങൾ എപ്പോഴും സന്തോഷം പരത്തുന്ന ഇടങ്ങളാകണം. നാളെയുടെ വെളിച്ചമായ കുട്ടികൾ ചിരിച്ചുകൊണ്ട് പഠിച്ചു വളരണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

​"കുട്ടികൾ വളർന്നു വരുമ്പോൾ ചില സന്ദർഭങ്ങളിൽ 'നോ' പറയേണ്ടി വരും. അരുതായ്മകളിലേക്ക് പോകാതെ സ്വയം കാത്തുസൂക്ഷിക്കാൻ, നോ പറയേണ്ടിടത്ത് അത് പറയാനുള്ള ആത്മവിശ്വാസം നമ്മുടെ കുട്ടികൾക്ക് ഉണ്ടാകണം. അങ്ങനെ എല്ലാ തലത്തിലും വളർന്ന് അവർ ഭാവിയുടെ ഏറ്റവും വലിയ കരുതലായി മാറണം."

- മന്ത്രി ടി. സിദ്ദിഖ്

​ഗോത്രമേഖലകളിൽ നിന്നുള്ള കുട്ടികൾ ഉൾപ്പെടെ ഒരു കുട്ടി പോലും വിദ്യാലയത്തിന് പുറത്താകാത്ത രീതിയിൽ എല്ലാവരെയും ചേർത്തുനിർത്താൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും സാധിക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനായി സ്കൂളിൽ നടപ്പിലാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സ്കൂളിലേക്ക് ആദ്യമായി പ്രവേശനം നേടിയ കുരുന്നുകൾക്ക് മന്ത്രി പഠനസാമഗ്രികൾ വിതരണം ചെയ്തു. പ്ലസ്ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയവരെയും സ്കോളർഷിപ്പ് ജേതാക്കളെയും ചടങ്ങിൽ അനുമോദിച്ചു. തന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി മന്ത്രി കുട്ടികൾക്ക് മധുരവും വിതരണം ചെയ്തു.

​വയനാടിന്റെ വികസനവുമായി ബന്ധപ്പെട്ട്, ബൈരക്കുപ്പ പാലത്തിന്റെ നിർമ്മാണം വനത്തിന് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ മുന്നോട്ട് കൊണ്ടുപോകാനുള്ള ഇടപെടലുകൾ പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ടെന്നും അത് പൂർത്തീകരണത്തിലേക്ക് എത്തുമെന്നാണ് പ്രത്യാശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കാർഷിക മേഖല നേരിടുന്ന ബുദ്ധിമുട്ടുകളിൽ വ്യക്തമായ നടപടിയുണ്ടാകുമെന്നും ബഡ്ജറ്റോട് കൂടി ഇതിനാവശ്യമായ ക്രമീകരണങ്ങൾ വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

​ചടങ്ങിൽ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയി, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ വി.എൻ. ശശീന്ദ്രൻ, ജിനി തോമസ്, ഗിരിജാ കൃഷ്ണൻ, പനമരം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വർഗീസ്, ജില്ലാ പഞ്ചായത്ത് അംഗം കെ.ആർ. ജിതിൻ, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിനു കച്ചിറയിൽ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. ഒ.ആർ. രഘു, സ്കൂൾ പ്രിൻസിപ്പൽ പി.കെ. വിനുരാജൻ തുടങ്ങിയവരും വിവിധ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും പിടിഎ - എസ്എംസി ഭാരവാഹികളും പങ്കെടുത്തു.