കേരള പ്ലസ് ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 ന്
കേരള ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി (VHSE) പരീക്ഷാഫലം ഇന്ന് വൈകിട്ട് 3 മണിക്ക് മന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിക്കും. ഫലങ്ങൾ അറിയാനുള്ള ഔദ്യോഗിക വെബ്‌സൈറ്റുകളും മൊബൈൽ ആപ്ലിക്കേഷനുകളും പരിശോധിക്കാം.
പ്ലസ് ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും; 4.78 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കാത്തിരിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം ഇന്ന് (മേയ് 26) പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപനത്തിന് പിന്നാലെ വിദ്യാർത്ഥികൾക്ക് വിവിധ സർക്കാർ വെബ്‌സൈറ്റുകൾ വഴിയും മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയും ഫലം ലഭ്യമാകും.
ഈ വർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 4.52 ലക്ഷം വിദ്യാർത്ഥികളും വൊക്കേഷനൽ ഹയർസെക്കൻഡറി (VHSE) വിഭാഗത്തിൽ 26,826 വിദ്യാർത്ഥികളുമാണ് പരീക്ഷാഫലം കാത്തിരിക്കുന്നത്.
കഴിഞ്ഞവർഷം ഹയർസെക്കൻഡറി വിഭാഗത്തിൽ 77.81 ശതമാനവും, വൊക്കേഷനൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 70.06 ശതമാനവുമായിരുന്നു വിജയം. ഇത്തവണയും മികച്ച വിജയം തന്നെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്.
ഫലം അറിയാൻപ്ലസ് ടു പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും; 4.78 ലക്ഷത്തിലധികം വിദ്യാർത്ഥികൾ കാത്തിരിപ്പിൽ സാധിക്കുന്ന വെബ്‌സൈറ്റുകൾ:
വിദ്യാർത്ഥികൾക്ക് തിരക്കില്ലാതെ ഫലം പരിശോധിക്കുന്നതിനായി വിപുലമായ ക്രമീകരണങ്ങളാണ് ഐടി സ്കൂൾ ശൃംഖലകളും സർക്കാരും ഒരുക്കിയിരിക്കുന്നത്. താഴെ പറയുന്ന പോർട്ടലുകളിലൂടെ ഫലം അറിയാം:
nammudekeralam.kerala.gov.in
www.results.hse.kerala.gov.in
www.prd.kerala.gov.in
results.kerala.gov.in
results.digilocker.gov.in
www.results.kite.kerala.gov.in
examresults.kerala.gov.in
മൊബൈൽ ആപ്പ് വഴി ഫലം അറിയാം:
സ്മാർട്ട്ഫോണുകളിൽ വേഗത്തിൽ ഫലം പരിശോധിക്കാൻ കൈറ്റ് (KITE) സജ്ജമാക്കിയ 'SAPHALAM 2026' (സഫലം 2026) എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. വ്യക്തിഗത ഫലങ്ങൾക്ക് പുറമെ സ്കൂൾ തലം, കോമ്പിനേഷൻ തലം, ജില്ലാ തലം എന്നിവ തിരിച്ചുള്ള അവലോകനങ്ങളും ഈ ആപ്പിലൂടെ ലഭ്യമാകും.
കുട്ടികളുടെ സൈബർ സുരക്ഷയ്ക്ക് സൈബർ സേഫ് കേരള 2026 ആസിഫ് അലി അംബാസഡർ
കളമശ്ശേരി ലൈംഗിക അതിക്രമം അതിജീവിതയ്ക്ക് പിന്തുണയുമായി വനിതാ കമ്മീഷൻ
സപ്ലൈകോ ഗോ കൺവീനിയൻസ് സ്റ്റോർ പ്രവർത്തനമാരംഭിച്ചു ആദ്യ സ്റ്റോർ വൈറ്റില ഹബ്ബിൽ
നടനും സംവിധായകനുമായ നാനാ പടേക്കർ അന്തരിച്ചു
മാക്കേക്കടവ് നേരേക്കടവ് പാലം ഒക്ടോബർ 18 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
അഞ്ച് സെന്റിൽ കാർഷിക വിപ്ലവം മാതൃകാ കുട്ടി കർഷകരെ വീട്ടിലെത്തി അഭിനന്ദിച്ച് കൃഷിമന്ത്രി ടി. സിദ്ദിഖ് 
