തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്
തിരു വീർ - ഐശ്വര്യ രാജേഷ് ചിത്രം ഓ സുകുമാരി നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്
ഹൈദരാബാദ്: ബ്ലോക്ക്ബസ്റ്റർ ഹിറ്റായ "പ്രീ വെഡ്ഡിംഗ് ഷോ"ക്ക് ശേഷം യുവതാരം തിരു വീർ നായകനാകുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പുറത്തിറങ്ങി. "ഓ സുകുമാരി" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് സൂപ്പർ ഹിറ്റ് താരം ഐശ്വര്യ രാജേഷ് ആണ്. നവാഗതനായ ഭരത് ദർശൻ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഗംഗ എന്റർടൈൻമെന്റ്‌സിൻ്റെ ബാനറിൽ മഹേശ്വര റെഡ്ഡി മൂലിയാണ്.
സൂപ്പർ ഹിറ്റായ 'സംക്രാന്തികി വാസ്തുന'ത്തിന് ശേഷം ഐശ്വര്യ രാജേഷ് തെലുങ്കിൽ നായികയായെത്തുന്ന ചിത്രം കൂടിയാണ് 'ഓ സുകുമാരി'. പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'ശിവം ഭാജെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഗംഗ എന്റർടൈൻമെന്റ്‌സ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. സംവിധായകൻ ഭരത് ദർശൻ എഴുതിയ മനോഹരമായ കഥയാണ് ചിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്. ഹൈദരാബാദിൽ നടന്ന ഗംഭീര ലോഞ്ച് ചടങ്ങോടെ തുടക്കം കുറിച്ച ചിത്രം ഒരു പക്കാ എൻ്റർടെയ്നർ ആയിരിക്കും എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന.
ആഴവും ശക്തവുമായ തിരക്കഥകൾ തിരഞ്ഞെടുക്കുന്നതിൽ പ്രശസ്തനായ തിരു വീർ, 'മസൂദ' മുതൽ സമീപകാല ഹിറ്റായ 'പ്രീ വെഡ്ഡിംഗ് ഷോ' വരെയുള്ള വൈവിധ്യമാർന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനാണ്. 'ഓ സുകുമാരി'യിലൂടെയും തിരു വീർ പുതുമയേറിയ സിനിമാനുഭവം വാഗ്ദാനം ചെയ്യുന്നു. ചിത്രത്തിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ മാസം 19-നാണ് ആരംഭിച്ചത്.
മികച്ച ഒരു പാൻ-ഇന്ത്യൻ റിലീസാണ് അണിയറക്കാർ ലക്ഷ്യമിടുന്നത്. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.
അണിയറപ്രവർത്തകർ
നിർമ്മാതാവ്: മഹേശ്വര റെഡ്ഡി മൂലി
രചന, സംവിധാനം: ഭരത് ദർശൻ
ഛായാഗ്രഹണം: സിഎച്ച് കുശേന്ദർ
സംഗീത സംവിധായകൻ: ഭരത് മഞ്ചിരാജു
കലാസംവിധാനം: തിരുമല എം തിരുപ്പതി
എഡിറ്റർ: ശ്രീ വരപ്രസാദ്
കോസ്റ്റ്യൂം ഡിസൈനർ: അനു റെഡ്ഡി അക്കാട്ടി
ഗാനരചന: പൂർണാചാരി
ആക്ഷൻ: വിംഗ് ചുൻ അഞ്ചി
പിആർഒ: ശബരി

