നാഗബന്ധം ബ്രഹ്മാണ്ഡതയിലേക്ക്
20 കോടി ചിലവിൽ ക്ലൈമാക്‌സ് അഭിഷേക് നാമയുടെ നാഗബന്ധം ബ്രഹ്മാണ്ഡത യിലേക്ക്
20 കോടി ചിലവിൽ ക്ലൈമാക്‌സ് അഭിഷേക് നാമയുടെ നാഗബന്ധം ബ്രഹ്മാണ്ഡതയിലേക്ക്
അഭിഷേക് നാമ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം നാഗബന്ധം അതിന് റെയിൽവേ ക്ലൈമാക്‌സ് രംഗങ്ങൾക്കായി മാത്രം 20 കോടി രൂപ ചിലവഴിക്കുന്നതോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ബഡ്ജറ്റിലുള്ള ക്ലൈമാക്‌സ് രംഗങ്ങളിൽ ഒന്നൊരുങ്ങുന്നു. വിരാട് കർണ്ണ നായകനാകുന്ന ഈ ചിത്രം ഒരു ആത്മീയ സാഹസിക ആക്ഷൻ ഗണത്തിൽ പെടുന്നു.
ഹൈദരാബാദിലെ രാമനായിഡു സ്റ്റുഡിയോയിൽ പ്രശസ്ത കലാസംവിധായകൻ അശോക് കുമാറും ടീമും ചേർന്ന് ഒരുക്കിയ വമ്പൻ സെറ്റിലാണ് ചിത്രീകരണം നടക്കുന്നത്. ക്ലൈമാക്‌സ് സംഘട്ടനരംഗങ്ങൾ അന്താരാഷ്ട്ര സ്റ്റണ്ട് മാസ്റ്റർ കെച്ചയുടെ നേതൃത്വത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിനായി അശോക് കുമാറും സംഘവും കേരളത്തിലെ അനന്ത പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെയും ഒരു ശിവക്ഷേത്രത്തിന്റെയും ബ്രഹ്മാണ്ഡ സെറ്റുകൾ നിർമ്മിച്ചത് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഈ സെറ്റുകളിൽ യഥാക്രമം 1000 നർത്തകർ പങ്കെടുത്ത ഗാനവും, ഓം വീര നാഗ എന്ന ഗാനവും ചിത്രീകരിച്ചു.
നിധി കണ്ടെത്തലുകളും, ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള പുരാണങ്ങളും, 108 വിഷ്ണു ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട നാഗബന്ധവുമാണ് ചിത്രത്തിന്റെ കഥാതന്തു. നായകൻ വിരാട് കർണ്ണ രുദ്ര എന്ന കഥാപാത്രത്തിനായി നടത്തിയ വമ്പൻ ശാരീരിക മാറ്റങ്ങളും ചർച്ചാവിഷയമാണ്. നായികമാരായി നഭ നടേഷ്, ഐശ്വര്യ മേനോൻ എന്നിവർക്കൊപ്പം ജഗപതി ബാബു, ജയപ്രകാശ്, മുരളി ശർമ, ബി എസ് അവിനാശ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
എൻഐകെ സ്റ്റുഡിയോസ്, അഭിഷേക് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ കിഷോർ അന്നപുറെഡ്ഡി, നിഷിത നാഗിറെഡ്ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ബ്രഹ്മാണ്ഡ ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ റിലീസ് ചെയ്യും. ചിത്രീകരണം അവസാന ഘട്ടത്തിലാണ്.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
