പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ ഹെറോയിനും കഞ്ചാവുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ
പെരുമ്പാവൂരിൽ ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പോലീസ് അറസ്റ്റ് ചെയ്തു. അരക്കിലോ കഞ്ചാവും എട്ട് ബോട്ടിൽ ഹെറോയിനും പിടിച്ചെടുത്തു.
പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട: രണ്ട് അസം സ്വദേശികൾ പിടിയിൽ
പെരുമ്പാവൂർ: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനയുടെ ഭാഗമായി പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ പെരുമ്പാവൂർ പോലീസ് പിടികൂടി. അസം സ്വദേശികളായ ഹബീബുൽ റഹ്മാൻ (27), റഫീഖുൽ (29) എന്നിവരാണ് പെരുമ്പാവൂർ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ വലയിലായത്.
പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഹബീബുൽ റഹ്മാനിൽ നിന്ന് അരക്കിലോ കഞ്ചാവും, റഫീഖുലിൽ നിന്ന് എട്ട് ബോട്ടിൽ ഹെറോയിനും പോലീസ് പിടിച്ചെടുത്തു. കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ കേന്ദ്രീകരിച്ച് ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികളെ ചോദ്യം ചെയ്തു വരികയാണെന്നും ഇവർക്ക് ലഹരിമരുന്ന് എത്തിച്ചു നൽകുന്ന മൊത്തക്കച്ചവടക്കാരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
ഭിന്നശേഷിക്കാർക്കായി പ്രത്യേക പദ്ധതികൾ നടപ്പാക്കും മുഖ്യമന്ത്രി വി.ഡി. സതീശൻ
വൻ കഞ്ചാവ് വേട്ട 6 കിലോയിലധികം കഞ്ചാവുമായി ബംഗാൾ സ്വദേശിനി പിടിയിൽ
വട്ടവട കൊട്ടാക്കൊമ്പൂരിൽ മണ്ണിടിച്ചിൽ 2 മരണം കുടുംബങ്ങൾക്ക് ധനസഹായം ഉറപ്പാക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ്
റേഷൻ വിതരണത്തിൽ ജനങ്ങളുടെ പ്രാദേശിക അഭിരുചികളും പരിഗണിക്കും മന്ത്രി അനൂപ് ജേക്കബ്
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
പെരുമ്പാവൂരിൽ 10.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ 
