നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
ഗജിനി യിലെ വില്ലൻ വേഷത്തിലൂടെയും മഹാഭാരതത്തിലെ അശ്വത്ഥാമാവായും ശ്രദ്ധേയനായ പ്രമുഖ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരുന്നു.
ഗജിനി'യിലെ വില്ലൻ കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ നടൻ പ്രദീപ് റാവത്ത് അന്തരിച്ചു
മുംബൈ: 'ഗജിനി' ഉൾപ്പെടെയുള്ള ജനപ്രിയ ചിത്രങ്ങളിലൂടെയും മഹാഭാരതം ടെലിവിഷൻ പരമ്പരയിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരനായ പ്രമുഖ നടൻ പ്രദീപ് റാവത്ത് (74) അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലായിരിക്കെ മുംബൈയിലായിരുന്നു അന്ത്യം.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട അഭിനയ ജീവിതത്തിൽ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷാ ചിത്രങ്ങളിൽ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.
2005-ൽ പുറത്തിറങ്ങിയ 'ഗജിനി' എന്ന തമിഴ് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തിലൂടെയാണ് പ്രദീപ് റാവത്ത് ചലച്ചിത്ര ലോകത്ത് തന്റേതായ ഇടം ഉറപ്പിച്ചത്. തുടർന്ന് 2008-ൽ ആമിർ ഖാൻ നായകനായ ഇതേ ചിത്രത്തിന്റെ ഹിന്ദി റീമേക്കിലും വില്ലനായി അഭിനയിക്കാൻ അദ്ദേഹത്തെ ക്ഷണിക്കുകയായിരുന്നു. 2001-ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് ചിത്രം 'ലഗാൻ' ഉൾപ്പെടെയുള്ള സിനിമകളിൽ ആമിർ ഖാനോടൊപ്പം പ്രദീപ് റാവത്ത് പ്രവർത്തിച്ചിട്ടുണ്ട്.
1985-ൽ പുറത്തിറങ്ങിയ 'മേരി ജംഗ്' എന്ന ചിത്രത്തിലൂടെയാണ് പ്രദീപ് റാവത്ത് ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ബി.ആർ. ചോപ്രയുടെ പ്രശസ്തമായ 'മഹാഭാരതം' ടെലിവിഷൻ പരമ്പരയിൽ ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവിന്റെ വേഷമാണ് അദ്ദേഹത്തിന് രാജ്യമെമ്പാടും വലിയ ജനപ്രീതി നേടിക്കൊടുത്തത്.
സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത് വൈകുന്നേരം 6.15 മുതൽ രാത്രി 12.45 വരെ
ആൺകുട്ടികൾക്കും മുടി വളർത്താം വിദ്യാലയങ്ങളിൽ വിവേചനം പാടില്ലെന്ന് ബാലാവകാശ കമ്മീഷൻ
ശുചിത്വ മാനദണ്ഡം പാലിച്ചില്ല 3 ഭക്ഷ്യ വിതരണ സ്ഥാപനങ്ങൾ അടപ്പിച്ചു 84 കടകൾക്ക് നോട്ടീസ്
കട്ടപ്പനയിലെ തിയേറ്ററുകളിൽ മിന്നൽ പരിശോധനഭക്ഷണത്തിന് അമിതവില കേസെടുത്തു
യുവാവിനെ തലകീഴായി നിലത്തടിച്ച് കൊലപ്പെടുത്തി സിപിഎം അംഗം ഉൾപ്പെടെ 6 പേർ അറസ്റ്റിൽ
വയനാട്ടിൽ റിയൽ ടൈം കമാൻഡ് സെന്റർ വരുന്നു വന്യമൃഗ ആക്രമണ ഇരകൾക്ക് പെൻഷൻ മന്ത്രി ഷിബു ബേബി ജോൺ 
