നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി പി. സി. വിഷ്ണുനാഥ്

72 ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും വിലയിരുത്തുന്നതിനായി ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പുന്നമട ഫിനിഷിംഗ് പോയിന്റിലും നെഹ്‌റു പവലിയനിലും സന്ദർശനം നടത്തി.

നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി പി. സി. വിഷ്ണുനാഥ്
ടൂറിസം മിനിസ്റ്റർ ശ്രീ വിഷ്ണുനാഥ് ഇപ്പോൾ നെഹ്റു പവലിയൻ സന്ദർശിക്കുന്നു.
നെഹ്‌റു ട്രോഫി വള്ളംകളി പുന്നമടയിലെ മുന്നൊരുക്കങ്ങൾ വിലയിരുത്തി മന്ത്രി പി. സി. വിഷ്ണുനാഥ്

ആലപ്പുഴയിൽ ആവേശം വിതറി നെഹ്‌റു ട്രോഫി വള്ളംകളി: മുന്നൊരുക്കങ്ങൾ വിലയിരുത്തി ടൂറിസം മന്ത്രി പി. സി. വിഷ്ണുനാഥ്

ആലപ്പുഴ: 72-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ മുന്നൊരുക്കങ്ങളും സംഘാടനവും വിലയിരുത്തുന്നതിനായി ടൂറിസം വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പുന്നമട ഫിനിഷിംഗ് പോയിന്റിലും നെഹ്‌റു പവലിയനിലും സന്ദർശനം നടത്തി. മുന്നൊരുക്കങ്ങളിലും സംഘാടനത്തിലും പൂർണ്ണ സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി, മത്സരത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകൾ തൃപ്തികരമായി പുരോഗമിക്കുകയാണെന്ന് അറിയിച്ചു.

​ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ രൂപീകരിച്ച വിവിധ കമ്മിറ്റികളുടെ പ്രവർത്തനം മികച്ച രീതിയിലാണ് മുന്നേറുന്നതെന്ന് സന്ദർശനത്തിന് ശേഷം മന്ത്രി പറഞ്ഞു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഉൾപ്പെടെ ദീർഘകാല അനുഭവസമ്പത്തുള്ളവരാണ് ഈ കമ്മിറ്റികളിൽ പ്രവർത്തിക്കുന്നത്. പൂർവ്വകാല അനുഭവങ്ങളും മുൻ ടൂറിസം മന്ത്രി കൂടിയായ കെ.സി. വേണുഗോപാൽ എം.പി.യുടെ നിർദ്ദേശങ്ങളും ഇത്തവണത്തെ സംഘാടനത്തിന് വലിയ പിന്തുണയായെന്നും അദ്ദേഹം കൂട്ടിചേർത്തു.

​തുടർന്ന് ആലപ്പുഴ കളക്ട്രേറ്റിൽ ജില്ലാ കളക്ടറും വിവിധ സബ് കമ്മിറ്റി കൺവീനർമാരും ഉദ്യോഗസ്ഥരുമായി മന്ത്രി യോഗം ചേർന്ന് സ്ഥിതിഗതികൾ അവലോകനം ചെയ്തു. ജില്ലാ കളക്ടർ ഷാജി വി നായർ, എംഎൽഎമാരായ എ.ഡി. തോമസ്, റെജി ചെറിയാൻ, മുൻ എംഎൽഎ എ. എ. ഷുക്കൂർ, എഡിഎം സി. പ്രേംജി, ഇൻഫ്രാസ്ട്രക്ചർ കമ്മിറ്റി കൺവീനറും ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനീയറുമായ പി. എസ്. വിനോദ്, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിലും സന്ദർശനത്തിലും പങ്കെടുത്തു.