ഓപ്പറേഷൻ തെളിമ 16 ഹോട്ടലുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ ‘ഓപ്പറേഷൻ തെളിമ’ പരിശോധനയിൽ 16 സ്ഥാപനങ്ങൾ അടപ്പിച്ചു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി.
ആലപ്പുഴയിൽ 'ഓപ്പറേഷൻ തെളിമ' ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച 16 സ്ഥാപനങ്ങൾ അടപ്പിച്ചു
ആലപ്പുഴ: ജില്ലയിൽ സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ഭക്ഷണം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രത്യേക പരിശോധനയിൽ ('ഓപ്പറേഷൻ തെളിമ') 16 സ്ഥാപനങ്ങൾക്കെതിരെ അടച്ചുപൂട്ടൽ നടപടി സ്വീകരിച്ചു. അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ വൈ.ജെ. സുബിമോളിന്റെ നേതൃത്വത്തിൽ വിവിധ സ്‌ക്വാഡുകളായി തിരിഞ്ഞ് നടത്തിയ ദ്വിദിന പരിശോധനയിൽ 117 കേന്ദ്രങ്ങളിലാണ് മിന്നൽ പരിശോധന നടന്നത്.
പരിശോധനയിൽ വ്യാപകമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് 49 സ്ഥാപനങ്ങൾക്കെതിരെ കോമ്പൗണ്ടിംഗ് നടപടികൾക്ക് ശുപാർശ ചെയ്തു. ശുചിത്വരഹിതമായ സാഹചര്യങ്ങളിൽ പ്രവർത്തിച്ച 16 സ്ഥാപനങ്ങളാണ് ഉടനടി അടപ്പിച്ചത്. കൂടാതെ 22 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും, 5 സ്ഥാപനങ്ങൾക്ക് ഇംപ്രൂവ്‌മെന്റ് നോട്ടീസും നൽകി. രണ്ട് സ്ഥാപനങ്ങൾക്കെതിരെ അഡ്ജുഡിക്കേഷൻ നടപടികൾക്കും ശുപാർശ ചെയ്തിട്ടുണ്ട്.
ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന 101.5 ലിറ്റർ ഉപയോഗിച്ച പാചക എണ്ണ പരിശോധനാ സംഘം പിടിച്ചെടുത്ത് നീക്കം ചെയ്തു. കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുക, ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ശുചിത്വരഹിതമായി ഭക്ഷണം കൈകാര്യം ചെയ്യുക തുടങ്ങിയ ക്രമക്കേടുകളാണ് പലയിടത്തും കണ്ടെത്തിയത്. ആരോഗ്യത്തിന് ഭീഷണിയാകുന്ന ഇത്തരം ഭക്ഷ്യവസ്തുക്കൾ നിയമാനുസൃത നടപടികൾ സ്വീകരിച്ച് സംഭവസ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു.
ഭക്ഷ്യവസ്തുക്കളുടെ സുരക്ഷിതമായ സംഭരണം, പാചകപ്പുരകളിലെ ശുചിത്വം, ഉൽപ്പന്നങ്ങളുടെ കാളാവധി, മാംസ ഉൽപ്പന്നങ്ങളുടെ സുരക്ഷിതമായ കൈകാര്യം ചെയ്യൽ എന്നിവ സംഘം വിശദമായി പരിശോധിച്ചു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും, ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് ഫുഡ് സേഫ്റ്റി കമ്മീഷണർ അറിയിച്ചു.
സഫാരി പാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും മന്ത്രി ഒ ജെ ജനീഷ്
മുതിർന്ന പൗരന്മാർക്ക് കരുതലും സംരക്ഷണവും ഉറപ്പാക്കണം ഹൈബി ഈഡൻ എം.പി
ഓപ്പറേഷൻ തെളിമ 16 ഹോട്ടലുകൾ പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
പോക്സോ കേസ് 67 കാരന് 10 വർഷം തടവും 60,000 രൂപ പിഴയും വിധിച്ചു
കാറിന്റെ ഹെഡ്ലൈറ്റ് ഡിം ചെയ്തില്ല ചോദ്യം ചെയ്ത യുവാവിനെ കാറിടിച്ച് വീഴ്ത്തി ക്രൂരമായി മർദ്ദിച്ചു, 4 പേർ പിടിയിൽ
നാല് വർഷമായി തടഞ്ഞുവെച്ച ഭക്ഷ്യ സബ്സിഡിയിൽ 117.29 കോടി കേന്ദ്രം അനുവദിച്ചു