ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ

ബെൻസി പ്രൊഡക്ഷൻസിന്റെ ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്ക് ​

ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ
ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ
ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ
ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ
ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ
ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ

ബെൻസി പ്രൊഡക്ഷൻസിന്റെ ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ; മനോരമ മാക്സിലൂടെ പ്രേക്ഷകരിലേക്ക്

​കൊച്ചി: ചലച്ചിത്ര ആസ്വാദകർക്ക് പുത്തൻ കാഴ്ചയൊരുക്കി ബെൻസി പ്രൊഡക്ഷൻസിന്റെ ആറ് ഹിറ്റ് ചിത്രങ്ങൾ ഒടിടി പ്ലാറ്റ്‌ഫോമിലെത്തി. ദേശീയ-സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങൾ ഉൾപ്പെടെ ആറ് സിനിമകളാണ് പ്രമുഖ ഒടിടി ചാനലായ മനോരമ മാക്സിലൂടെ റിലീസ് ചെയ്തിരിക്കുന്നത്. ഒരേ പ്രൊഡക്ഷൻ ഹൗസിന്റെ ആറ് ചിത്രങ്ങൾ ഒരേസമയം ഒടിടിയിൽ എത്തുന്നു എന്ന അപൂർവ്വ നേട്ടവും ഇതോടെ ബെൻസി പ്രൊഡക്ഷൻസ് സ്വന്തമാക്കി.

​ടി.വി. ചന്ദ്രൻ, പ്രിയനന്ദനൻ, മനോജ് കാന തുടങ്ങിയ പ്രഗത്ഭരുടെ സിനിമകൾക്കൊപ്പം യുവ സംവിധായകരുടെ ശ്രദ്ധേയ ചിത്രങ്ങളും ഈ പട്ടികയിലുണ്ട്. ലാൽ നായകനായ ടി.വി. ചന്ദ്രന്റെ 'പെങ്ങളില', പ്രിയനന്ദനൻ ഒരുക്കിയ 'സൈലൻസർ', ആശാ ശരത്തും മകൾ ഉത്തര ശരത്തും ഒന്നിച്ച മനോജ് കാനയുടെ 'ഖെദ്ദ' എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.

​ഷാനു സമദ് സംവിധാനം ചെയ്ത 'ബെസ്റ്റി', ദിലീപ് നാരായണന്റെ ക്രൈം ത്രില്ലർ 'ദി കേസ് ഡയറി', ശ്രീദേവ് കപ്പൂർ ഒരുക്കിയ പ്രണയചിത്രം 'ലൗ എഫ് എം' എന്നിവയും മനോരമ മാക്സിൽ ലഭ്യമാണ്. തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടിയ ഈ ചിത്രങ്ങൾ ഇപ്പോൾ കൂടുതൽ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒടിടി റിലീസ് സംഘടിപ്പിച്ചിരിക്കുന്നത്.