വണ്ടൂർ ഗവ. ഗേൾസ് സ്കൂളിന് 4.5 കോടിയുടെ പുതിയ കെട്ടിടം കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പുതിയ കെട്ടിടം മന്ത്രി എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. രണ്ടാം നിലയും ഓപ്പൺ ഓഡിറ്റോറിയവും നൈപുണ്യ വികസന കേന്ദ്രങ്ങളും പ്രഖ്യാപിച്ചു.
വണ്ടൂർ ഗവ. ഗേൾസ് സ്കൂളിന് പുതിയ കെട്ടിടം; രണ്ടാം നിലയും ഓപ്പൺ ഓഡിറ്റോറിയവും പ്രഖ്യാപിച്ചു
വണ്ടൂർ: വണ്ടൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നാലരക്കോടി രൂപ ചെലവിൽ നിർമിച്ച പുതിയ ബഹുനില കെട്ടിടം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. റവന്യൂ മന്ത്രി എ.പി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇരു മന്ത്രിമാരും ചേർന്ന് ശിലാഫലകം അനാച്ഛാദനം ചെയ്തു.
സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഒമ്പത് ക്ലാസ് മുറികളുള്ള പുതിയ കെട്ടിടം പൂർത്തിയാക്കിയത്. വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന്റെ വികസനത്തിനായി കെട്ടിടത്തിന്റെ രണ്ടാം നില നിർമിക്കാൻ നടപടി സ്വീകരിക്കുമെന്നും സ്കൂളിന് ഓപ്പൺ ഓഡിറ്റോറിയം നിർമിച്ചു നൽകുമെന്നും ചടങ്ങിൽ പ്രഖ്യാപിച്ചു.
വിദ്യാർത്ഥികൾക്ക് മികച്ച പഠനസാഹചര്യങ്ങൾ ഒരുക്കേണ്ടത് അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി എൻ. ഷംസുദ്ധീൻ പറഞ്ഞു. കുട്ടികളുടെ അഭിരുചികൾ വളർത്തിയെടുക്കാൻ സ്കൂളുകളിൽ നൈപുണ്യ വികസന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും പൊതുവിദ്യാഭ്യാസത്തോടൊപ്പം സ്ത്രീവിദ്യാഭ്യാസത്തിനും തുല്യപ്രാധാന്യം നൽകണമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ആലിപ്പറ്റ ജമീല, പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.ടി. അജ്മൽ, വണ്ടൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. അമൃത, വണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. മുബഷിർ, പി. ഉമ്മർകുട്ടി, പി.ടി.എ. പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ, വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എം. ഐശ്വര്യ, പ്രധാനാധ്യാപിക എൻ. അനീസ, വിവിധ ഉദ്യോഗസ്ഥർ, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, നാട്ടുകാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വികസിത് ഭാരത് യൂത്ത് പാർലമെന്റ്മൂന്നുപേർ സംസ്ഥാനതലത്തിലേക്ക്
വണ്ടൂർ ഗവ. ഗേൾസ് സ്കൂളിന് 4.5 കോടിയുടെ പുതിയ കെട്ടിടം കൂടുതൽ വികസന പദ്ധതികൾ പ്രഖ്യാപിച്ചു
എൻ.എസ്.ടി.ഐയിൽ കൗശൽ ദീക്ഷാന്ത് സമാരോഹ്
വീട് പണയത്തിന് നൽകാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ
പ്രിയദർശിനി ബസിൽ ഓസിന് യാത്ര ചെയ്യുന്നു എന്ന് അധിക്ഷേപം വിദ്യാർഥിനിയെ വഴിയിൽ ഇറക്കിവിട്ടു
വയനാട് ടൗൺഷിപ്പ് പദ്ധതി രണ്ടാം ഘട്ടത്തിലെ 149 ഗുണഭോക്താക്കൾക്കായി ഓറിയന്റേഷൻ പരിപാടി സംഘടിപ്പിച്ചു