അഞ്ചുവർഷത്തിനുള്ളിൽ ആരോഗ്യവകുപ്പിൽ സമഗ്രമായ പുരോഗതിയുണ്ടാകും മന്ത്രി അനൂപ് ജേക്കബ്
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ ആരോഗ്യ മേഖലയിൽ സമഗ്രമായ പുരോഗതി കൈവരിക്കാൻ സാധിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.
അഞ്ചുവർഷത്തിനുള്ളിൽ ആരോഗ്യവകുപ്പിൽ സമഗ്രമായ പുരോഗതിയുണ്ടാകും: മന്ത്രി അനൂപ് ജേക്കബ്
എറണാകുളം: സംസ്ഥാനത്ത് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ ആരോഗ്യ വകുപ്പിൽ സമഗ്ര പുരോഗതി കൈവരിക്കാൻ സാധിക്കുന്ന പദ്ധതികളാണ് മുഖ്യമന്ത്രിയും ആരോഗ്യവകുപ്പ് മന്ത്രിയും ഉൾപ്പെടെയുള്ളവർ ലക്ഷ്യം വയ്ക്കുന്നതെന്ന് ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. നവീകരിച്ച എടയ്ക്കാട്ടുവയൽ തിരുമാറായിക്കുളം ഗവൺമെൻ്റ് ഹോമിയോ ഡിസ്പെൻസറി കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
.സംസ്ഥാനത്തെ ആരോഗ്യ കേന്ദ്രങ്ങൾ കൂടുതൽ സൗകര്യങ്ങളോടെ നവീകരിച്ചും ആവശ്യമായ ആരോഗ്യ പ്രവർത്തകരെ ലഭ്യമാക്കിക്കൊണ്ടും ജനങ്ങൾക്ക് ആവിശ്യനുസരണം സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2024-ൽ നിർമ്മാണം ആരംഭിച്ച കെട്ടിടത്തിൻ്റെ താഴെയുള്ള നിലയിൽ യോഗാ ഹാളും മുകളിലത്തെ നിലയിൽ ഡോക്ടേഴ്സ് റൂം, ഫാർമസി, വിസിറ്റിംഗ് ഏരിയ, ഓഫീസ് തുടങ്ങിയ സൗകര്യങ്ങളോടെയാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്.
തിരുമാറായിക്കുളം എൻ എസ് എസ് ഹാളിൽ നടന്ന ചടങ്ങിൽ എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജൂലിയ ജെയിംസ് അധ്യക്ഷത വഹിച്ചു. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയ സോമൻ, എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ ജയകുമാർ, മെഡിക്കൽ ഓഫീസർ ഡോ.സ്മിത രജിത്കുമാർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശൈലജ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശാവർക്കർമാർതുടങ്ങിയവർ പങ്കെടുത്തു.
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം