കുട്ടികളുടെ യാത്ര സുരക്ഷിതമാകണം സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

ആലപ്പുഴ ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി. 98 വാഹനങ്ങളിൽ 64 എണ്ണം ഫിറ്റ്‌നസ് പാസായി. വരും ദിവസങ്ങളിലും പരിശോധന തുടരും.

കുട്ടികളുടെ യാത്ര സുരക്ഷിതമാകണം സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന
ആലപ്പുഴ ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന നടത്തി.
കുട്ടികളുടെ യാത്ര സുരക്ഷിതമാകണം സ്കൂൾ ബസുകളിൽ മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന

​സ്‌കൂള്‍ തുറപ്പ്: ആലപ്പുഴയിൽ സ്കൂൾ വാഹനങ്ങളുടെ സുരക്ഷാ പരിശോധന തുടങ്ങി; 64 വാഹനങ്ങൾ പാസ്സായി

​ആലപ്പുഴ: അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ജില്ലയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള പരിശോധനകൾക്ക് തുടക്കമായി. ആലപ്പുഴ ജോയിന്റ് ആര്‍.ടി.ഒയുടെ നേതൃത്വത്തില്‍ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ വെച്ചാണ് ആദ്യഘട്ട പരിശോധന നടന്നത്.

​ആലപ്പുഴ റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ പരിധിയിലുള്ള വാഹനങ്ങളാണ് പരിശോധനയ്ക്കായെത്തിയത്. ആകെ ഹാജരാക്കിയ 98 വാഹനങ്ങളിൽ 64 എണ്ണം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഫിറ്റ്‌നസ് ടെസ്റ്റ് പാസായി. ചെറിയ അപാകതകൾ കണ്ടെത്തിയ 34 വാഹനങ്ങൾക്ക് നിലവിൽ അനുമതി നൽകിയിട്ടില്ല. ഇവയുടെ തകരാറുകൾ പരിഹരിച്ച് അടുത്ത ദിവസം തന്നെ വീണ്ടും ഹാജരാക്കാൻ അധികൃതർ നിർദേശിച്ചു.

​പരിശോധന വിജയിച്ച വാഹനങ്ങളുടെ വിന്‍ഡ് ഷീല്‍ഡില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സുരക്ഷാ സ്റ്റിക്കറുകൾ പതിച്ചു നൽകി. പരിശോധനയ്ക്ക് പുറമെ, സ്‌കൂൾ വാഹനങ്ങളിലെ ജീവനക്കാർക്കായി ഈ മാസം 23-ന് പ്രത്യേക സുരക്ഷാ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിക്കും.

​ജോയിന്റ് ആര്‍.ടി.ഒ വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ എം.വി.ഐ വൈ. ജയചന്ദ്രൻ, എ.എം.വി.ഐമാരായ സിജു ജോസഫ്, എസ്. ശ്രീറാം, ജോബിൻ എം. ജേക്കബ്, സി. ചന്ദ്രലാൽ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.