​സർക്കാർ വിദ്യാലയങ്ങൾ നാടിന്റെ മാതൃക മന്ത്രി സണ്ണി ജോസഫ്

ചാവശ്ശേരി ഗവ. എച്ച്.എസ്.എസിൽ പുതിയതായി നിർമ്മിച്ച ക്ലാസ് മുറികൾ മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. അടിസ്ഥാന സൗകര്യ വികസനത്തിലും പഠന മികവിലും സർക്കാർ വിദ്യാലയങ്ങൾ മുന്നിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

​സർക്കാർ വിദ്യാലയങ്ങൾ നാടിന്റെ മാതൃക മന്ത്രി സണ്ണി ജോസഫ്
ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മന്ത്രി സണ്ണി ജോസഫ് പുതിയ ക്ലാസ്സ് മുറികൾ ഉദ്ഘാടനം ചെയ്യുന്നു
​സർക്കാർ വിദ്യാലയങ്ങൾ നാടിന്റെ മാതൃക മന്ത്രി സണ്ണി ജോസഫ്
​സർക്കാർ വിദ്യാലയങ്ങൾ നാടിന്റെ മാതൃക മന്ത്രി സണ്ണി ജോസഫ്

​സർക്കാർ വിദ്യാലയങ്ങൾ നാടിന്റെ മാതൃക: മന്ത്രി സണ്ണി ജോസഫ്

ഇരിട്ടി: അടിസ്ഥാന സൗകര്യ വികസനത്തിലും പഠന മികവിലും മുന്നേറുന്ന സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങൾ നാടിന്റെ മാതൃകയാണെന്നും ഇവയുടെ യഥാർത്ഥ ഉടമസ്ഥർ ജനങ്ങളാണെന്നും വൈദ്യുതി, പാർലമെന്റുകാര്യ വകുപ്പ് മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ചാവശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി നിർമ്മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​കാലത്തിന് അനുസൃതമായി സാങ്കേതിക മികവിലും റോബോട്ടിക് സയൻസിലും നിർമ്മിതി ബുദ്ധിയിലുമെല്ലാം ലോകം അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതിന് അനുസൃതമായ സൗകര്യങ്ങൾ വിദ്യാലയങ്ങളിൽ ഒരുക്കുന്നുണ്ടെന്നും കുട്ടികൾ അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം സമൂഹത്തിൽ മികച്ച തലമുറകളെ സൃഷ്ടിക്കാൻ അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ സ്കൂളിൽ നിന്നും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ മന്ത്രി മൊമെന്റോ നൽകി ആദരിച്ചു.

​ഇരിട്ടി നഗരസഭ ചെയർമാൻ വി. വിനോദ് കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സർവ ശിക്ഷ കേരളം ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ ഡോ. കെ.വി ദീപേഷ് പദ്ധതി വിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർപേഴ്സൺ കെ. സോയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. രാജൻ, കൗൺസിലർമാരായ സി.എം രമ്യ, വി. രാജീവൻ, പ്രിൻസിപ്പാൾ മൻസൂർ കിണാക്കൂൽ, എസ്.എസ്.കെ ബി.പി.സി കെ.വി അബ്ദുൾ മുനീർ, പ്രധാനാധ്യാപകൻ സി.എ അബ്ദുൾ ഗഫൂർ, പിടിഎ പ്രസിഡന്റ് കെ.കെ ശ്രീനിവാസൻ, മദർ പിടിഎ പ്രസിഡന്റ് കെ. ജിഷ, സ്‌കൂൾ ജനാധിപത്യ വേദി അധ്യക്ഷ ആലിയ ഷെർബിൻ, സ്‌റ്റാഫ് സെക്രട്ടറി വി.പി ഷീബ തുടങ്ങിയവർ പ്രസംഗിച്ചു.

​സർവ ശിക്ഷ കേരളം 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി, ആവശ്യഘട്ടങ്ങളിൽ ഓഡിറ്റോറിയമായി കൂടി ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് പുതിയ ക്ലാസ് മുറികൾ നിർമ്മിച്ചിട്ടുള്ളത്.