മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളാക്കുന്നുവെന്ന് മന്ത്രി അനൂപ് ജേക്കബ്

കേരളത്തിലെ മാവേലി സ്റ്റോറുകൾ ഘട്ടംഘട്ടമായി സൂപ്പർ സ്റ്റോറുകളായി ഉയർത്തുമെന്നും ഉത്സവ ഫെയറുകൾ പുനരാരംഭിക്കുമെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്.

മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളാക്കുന്നുവെന്ന് മന്ത്രി അനൂപ് ജേക്കബ്
അരൂര്‍ മാവേലി സ്റ്റോര്‍ സൂപ്പര്‍ സ്റ്റോറാക്കിയതിന്റെ ഉദ്ഘാടനം മന്ത്രി അനൂപ് ജേക്കബ് നിര്‍വഹിക്കുന്നു
മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളാക്കുന്നുവെന്ന് മന്ത്രി അനൂപ് ജേക്കബ്

കേരളത്തില്‍ ഉത്സവ ഫെയറുകള്‍ പുനരാരംഭിക്കും; മാവേലി സ്റ്റോറുകൾ സൂപ്പർ സ്റ്റോറുകളാക്കി മാറ്റുമെന്ന് മന്ത്രി അനൂപ് ജേക്കബ്

കോഴിക്കോട്: കേരളത്തിലെ മാവേലി സ്റ്റോറുകൾ ഘട്ടംഘട്ടമായി സൂപ്പർ സ്റ്റോറുകളായി ഉയർത്തുമെന്ന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ഉത്സവ ഫെയറുകൾ പുനരാരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അരൂർ മാവേലി സ്റ്റോർ സൂപ്പർ സ്റ്റോറാക്കി ഉയർത്തിയതിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

​ചടങ്ങിൽ പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അധ്യക്ഷത വഹിച്ചു. മാവേലി സൂപ്പർ സ്റ്റോറിലെ ആദ്യ വില്‍പന പ്രവാസി വ്യവസായി നാസര്‍ നെല്ലോളിക്ക് നൽകിക്കൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശ്രീലത ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീറ കേളാത്ത്, ജില്ലാ പഞ്ചായത്ത് അംഗം കെ സുബിന, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം രാജന്‍, വിവിധ രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖരായ ഷംസു മഠത്തില്‍, അലീമത്ത് നീലഞ്ചേരികണ്ടി, സുനിത സുമാലയം, പി.എം നാണു, എന്‍ കെ ജെല്‍ഷി, കെ ജിഷി, എം.കെ ഭാസ്‌കരന്‍, രവി കൂടത്താണ്ടി, കോറോത്ത് ശ്രീധരന്‍, ടി.കെ രാജന്‍, കളത്തില്‍ ബാബു, ടി.കെ രാഘവന്‍, എം.എ ഗഫൂര്‍, ഡി.എസ്.ഒ എം.എം പ്രജുല തുടങ്ങിയവർ സംസാരിച്ചു.