പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം ചിത്രീകരണത്തിന് തുടക്കമായി

കെ.എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന ആമസോൺ പ്രണയം എന്ന പുതിയ സിനിമയുടെ പൂജയും ഓഡിയോ പ്രകാശനവും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ വെച്ച് നടന്നു. ഹരിതം ക്രിയേഷൻസിന്റെ ബാനറിൽ ടി. ചന്ദ്രനാണ് ചിത്രം നിർമ്മിക്കുന്നത്.

പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം ചിത്രീകരണത്തിന് തുടക്കമായി
ആമസോൺ പ്രണയം' ചിത്രീകരണത്തിന് തുടക്കമായി; പൂജയും ഓഡിയോ ലോഞ്ചും തിരൂരിൽ നടന്നു
പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം ചിത്രീകരണത്തിന് തുടക്കമായി
പുതിയ തലമുറയുടെ സ്വപ്നങ്ങളും പോരാട്ടവും പറഞ്ഞ് ആമസോൺ പ്രണയം ചിത്രീകരണത്തിന് തുടക്കമായി

ആമസോൺ പ്രണയം' ചിത്രീകരണത്തിന് തുടക്കമായി; പൂജയും ഓഡിയോ ലോഞ്ചും നടന്നു

​തിരൂർ: ഹരിതം ക്രിയേഷൻസിന്റെ ബാനറിൽ കെ. എസ്. ഹരിഹരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ആമസോൺ പ്രണയ'ത്തിന്റെ പൂജയും ഓഡിയോ ലോഞ്ചും തിരൂർ ഗ്രേയ്സ് റെസിഡൻസിയിൽ വെച്ച് നിർവ്വഹിച്ചു. നിർമ്മാതാവ് ടി. ചന്ദ്രൻ, സംവിധായകൻ കെ. എസ്. ഹരിഹരൻ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചാണ് ചടങ്ങിന് തുടക്കം കുറിച്ചത്.

​പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ നിലനിൽപ്പും അവരുടെ ഉയർത്തെഴുന്നേൽപ്പിന്റെ അനിവാര്യതയുമാണ് ചിത്രം പ്രധാനമായും ചർച്ച ചെയ്യുന്നത്. സമാന്തരമായി, അന്യംനിന്നു പോകുന്ന ഇത്തരം വിഭാഗങ്ങളിലെ പുതിയ തലമുറയുടെ (Gen Z) പ്രശ്നങ്ങളും സ്വപ്നങ്ങളും പ്രതീക്ഷകളും സിനിമയിൽ ദൃശ്യവൽക്കരിക്കുന്നുണ്ട്.

​ചടങ്ങിൽ വെച്ച് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ പ്രകാശനം പ്രശസ്ത സിനിമ പിന്നണി ഗായകൻ എടപ്പാൾ വിശ്വം നിർവ്വഹിച്ചു. സംവിധായകൻ കെ. എസ്. ഹരിഹരൻ എഴുതിയ വരികൾക്ക് ഭവിനേഷ് സംഗീതം പകർന്ന്, നവാഗതനായ ബി. കൃഷ്ണകുമാർ ആലപിച്ച മൂന്ന് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.

​പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് തിരൂർ നിർവ്വഹിക്കുന്നു. സഹസംവിധാനം: സുരേഷ് പുറത്തൂർ, കലാസംവിധാനം: ഷിബു വെട്ടം. ചിത്രത്തിന്റെ പ്രധാന ചിത്രീകരണം ഒക്ടോബർ ആദ്യ വാരത്തിൽ വയനാട്ടിൽ ആരംഭിക്കും.