ഹായ് ഗയ്സ്
ഇന്നസെന്റിന്റെ കൊച്ചുമകൻ അരങ്ങേറ്റം കുറിക്കുന്നു ഹായ് ഗയ്സ് ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു
ഇന്നസെന്റിന്റെ കൊച്ചുമകൻ അരങ്ങേറ്റം കുറിക്കുന്നു; "ഹായ് ഗയ്സ്" ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു
തൃശൂർ: മലയാളത്തിന്റെ പ്രിയ നടൻ ഇന്നസെന്റിന്റെ കൊച്ചുമകൻ ഇന്നസെന്റ് സോണെറ്റ് വെള്ളിത്തിരയിലേക്ക്. ഐ.എം. എലിയാസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "ഹായ് ഗയ്സ്" എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുതുക്കാട് സെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.
ഫാദർ പോൾ തൈക്കാനത്ത് സ്വിച്ചോൺ കർമം നിർവഹിച്ചു. ഇന്നസെന്റിന്റെ ഭാര്യ ആലീസ് ആണ് ഫസ്റ്റ് ക്ലാപ്പടിച്ചത്. താരപുത്രന്മാരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ് ഈ ചിത്രം. നടൻ ടിനി ടോമിന്റെ മകൻ ആദം ഷെം ടോം, നിർമ്മാതാവും നടനുമായ ബാദുഷയുടെ മകൻ സാഹിർ ബാദുഷ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ഗൗതം മേനോൻ, കല്ല്യാണി മേനോൻ, ഹരികൃഷ്ണൻ, ജുനൈദ് അജീദ്, അക്വാ ടോണി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തൃക്കുക്കാരൻ ഫിലിംസിന്റെ ബാനറിൽ ജോസഫ് തൃക്കുക്കാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ ബാലാജി ശർമ്മ, സീനു സോഹൻലാൽ, അമ്പിളി ഔസേപ്പ് തുടങ്ങി പ്രമുഖ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ജെയിംസ് ക്രിസ് ഛായാഗ്രഹണവും ആർ.എൽ.വി പ്രമോദ് ചെറുവത്തൂർ സംഗീതവും നിർവ്വഹിക്കുന്നു. സുഭാഷ് പോണോളിയുടേതാണ് വരികൾ. മുകേഷ് തൃപ്പൂണിത്തുറ (പ്രൊഡക്ഷൻ കൺട്രോളർ), ഷിജു കോഴിക്കോട് (കല), സുധീഷ് നാരായണൻ (മേക്കപ്പ്), സുകേഷ് താനൂർ (കോസ്റ്റ്യൂംസ്) എന്നിവരാണ് അണിയറ പ്രവർത്തകർ.
.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
