വിനീത് ശ്രീനിവാസൻ ചിത്രം ചടങ്ങ് ചിത്രീകരണം ആരംഭിച്ചു ഹൊറർ ഹ്യൂമർ ഫാമിലി ചിത്രവുമായി നവാഗതനായ അഭിജിത്ത് സര്യ
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന ചടങ്ങ് സിനിമയുടെ പൂജയും ചിത്രീകരണവും വൈറ്റിലയിൽ ആരംഭിച്ചു. ഫാമിലി, ഹൊറർ ഹ്യൂമർ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വായിക്കാം.
വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന 'ചടങ്ങ്' സിനിമയുടെ പൂജയും ചിത്രീകരണവും വൈറ്റിലയിൽ ആരംഭിച്ചു.
കൊച്ചി: വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് സര്യ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ചടങ്ങ്' ചിത്രീകരണത്തിന് തുടക്കമായി. കൊച്ചി വൈറ്റില പുന്നരുന്തി ശ്രീനാരായണേശ്വരി ക്ഷേത്രത്തിൽ നടന്ന പൂജാ ചടങ്ങുകളോടെയാണ് സിനിമയ്ക്ക് ആരംഭം കുറിച്ചത്.
നിർമ്മാതാക്കളായ ഡോൾവിൻ കുര്യാക്കോസ്, ഷബീർ മലവെട്ടത്ത്, ഡെൽറ്റ മണി, സംവിധായകൻ അഭിജിത്ത് സര്യ, വിനീത് ശ്രീനിവാസൻ, സുരേഷ് കൃഷ്ണ, നായിക മീനാക്ഷി മാധവൻ, ഷാഹി കബീർ, സംവിധായിക ഷിഫ്ന എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചേർന്ന് ഭദ്രദീപം തെളിയിച്ചു. സംവിധായകൻ അഭിജിത്ത് സര്യയുടെ മാതാപിതാക്കളായ ശ്രീധരൻ - ശോഭ ദമ്പതികൾ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചപ്പോൾ വിനീത് ശ്രീനിവാസൻ ഫസ്റ്റ് ക്ലാപ്പ് നൽകി.
മലബാറിലെ ഒരു വീടിന്റെ പശ്ചാത്തലത്തിൽ തികഞ്ഞ ഫാമിലി-ഹൊറർ-ഹ്യൂമർ വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. നർമ്മത്തിനും ഹൊററിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ചിത്രത്തിൽ വലിയൊരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.
മീനാക്ഷി മാധവൻ നായികയാകുന്ന ചിത്രത്തിൽ സുരേഷ് കൃഷ്ണ, സോനാ നായർ, ജഗദീഷ്, നിഹാൽ നിസാം, ബിജു സോപാനം, ശ്രീജിത്ത് ബാബു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തീയേറ്റർ ഓഫ് ഡ്രീംസ്, എം. സ്റ്റാർ എന്റർടൈൻമെന്റ്, ഡ്രീം മർച്ചന്റ് എന്നീ ബാനറുകളിൽ ഡോൾവിൻ കുര്യാക്കോസ്, ഡെൽറ്റ മണി, ഷബീർ മലവെട്ടത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. വണ്ടൂരും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാകും.
സാങ്കേതിക പ്രവർത്തകർ:
തിരക്കഥ: അഭിജിത്ത് സര്യ, വിഷ്ണു വിനോദൻ
ഛായാഗ്രഹണം: ഹലോ റഷാദ്
സംഗീതം: ബിബിൻ അശോക്
എഡിറ്റിംഗ്: കണ്ണൻ മോഹൻ
പ്രൊഡക്ഷൻ ഡിസൈനർ: ദിലീപ് നാഥ്
കലാസംവിധാനം: അഖിൽ രാജ് ചിറയിൽ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: രജീഷ് വേലായുധൻ
ആക്ഷൻ: കലൈ കിംഗ്സ്റ്റൺ
മേക്കപ്പ്: സുധി സുരേന്ദ്രൻ
കോസ്റ്റ്യൂം ഡിസൈൻ: സമീറ സനീഷ്
ക്രിയേറ്റീവ് പ്രൊഡ്യൂസർ: സാജൻ ആർ. ശാരദ
പ്രൊഡക്ഷൻ കൺട്രോളർ: ഷബീർ മലവെട്ടത്ത്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുഹൈൽ വരട്ടിപ്പള്ളിയാൽ
സ്റ്റിൽസ്: ഷെയ്ൻ സാബുറ
ഡിസൈൻ: ഓൾഡ് മങ്ക്സ്
പി.ആർ.ഒ: വാഴൂർ ജോസ് , ശമ്പരി