ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ നക്ഷത്ര തിളക്കം 2026 വിദ്യാഭ്യാസ കായിക പുരസ്‌കാര വിതരണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അവർ ആഹ്വാനം ചെയ്തു.

ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ കായിക അവാർഡ് വിതരണം നിയമസഭ ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്‌മാൻ ഉദ്ഘാടനം ചെയുന്നു
ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
ഉന്നത വിദ്യാഭ്യാസ തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

​ഉന്നത വിദ്യാഭ്യാസ-തൊഴിൽ സാധ്യതകൾ വിദ്യാർഥികൾ പ്രയോജനപ്പെടുത്തണം: ഡെപ്യൂട്ടി സ്പീക്കർ

ആലപ്പുഴ: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ പുരോഗതിയും നിരവധി തൊഴിൽ അവസരങ്ങളും വിദ്യാർഥികൾ കൃത്യമായി പ്രയോജനപ്പെടുത്തണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ പറഞ്ഞു. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ആലപ്പുഴ മേഖലയുടെ പരിധിയിൽ വരുന്ന മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും മക്കൾക്കുള്ള വിദ്യാഭ്യാസ-കായിക പ്രോത്സാഹന അവാർഡ് വിതരണോദ്ഘാടനം (നക്ഷത്ര തിളക്കം 2026) നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. ആലപ്പുഴ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

​മയക്കുമരുന്ന് എന്ന വലിയ വിപത്തിനെ സമൂഹത്തിൽ നിന്ന് വേരറുക്കുന്നതിനായി വിദ്യാർഥികളും രക്ഷകർത്താക്കളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഓർമ്മിപ്പിച്ചു. മത്സ്യത്തൊഴിലാളി മേഖലയിലെ വിദ്യാർഥികൾ ജില്ലയിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നും, വരുംതലമുറ നാട്ടിലെ മികച്ച പൗരന്മാരായി വളർന്നു വരണമെന്നും അവർ കൂട്ടിച്ചേർത്തു.

​ചടങ്ങിൽ ജി. സുധാകരൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേരളം മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് സമ്പന്നമാണെന്നും ഇത് ഫലപ്രദമായ രീതിയിൽ വിദ്യാർഥികൾ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തിൻ്റെ പുരോഗതിക്കും സാമൂഹ്യനീതിക്കും വേണ്ടി നിലകൊള്ളാൻ വിദ്യാർഥികൾ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വിദ്യാർഥികൾ വലിയ സ്വപ്നങ്ങൾ കാണണമെന്നും കഠിനാധ്വാനത്തിലൂടെ അവ നേടിയെടുക്കാൻ പരിശ്രമിക്കണമെന്നും ചടങ്ങിൽ കായിക അവാർഡ് വിതരണം നിർവഹിച്ചുകൊണ്ട് എ.ഡി. തോമസ് എം.എൽ.എ പറഞ്ഞു.

​നഗരസഭ അധ്യക്ഷ മോളി ജേക്കബ്, മത്സ്യബോർഡ് കമ്മീഷണർ ഡോ. ആശ അഗസ്റ്റിൻ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വൈ. പ്രസാദ്, നഗരസഭ സ്ഥിരം സമിതി അംഗം എ.എം. നൗഫൽ, ആലപ്പുഴ റീജിയണൽ എക്സിക്യൂട്ടീവ് പി.ആർ. കുഞ്ഞച്ചൻ, നഗരസഭാംഗം എ.എസ്. കവിത, ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. പ്രശാന്തൻ, മത്സ്യബോർഡ് ജില്ലാ മാനേജർ അനിത, ഫിഷറീസ് ഓഫീസർ വിനീത് വിജയ്, വിവിധ ട്രേഡ് യൂണിയൻ-മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

​2025-26 അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി., പ്ലസ് ടു, യൂണിവേഴ്സിറ്റി തലം, കായിക മത്സരങ്ങൾ എന്നിവയിൽ ഉന്നത വിജയം നേടിയ ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രതിഭകളായ വിദ്യാർഥികൾക്കാണ് ചടങ്ങിൽ മൊമെന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചത്.