യുഡിഎഫ് 100 സീറ്റിലധികം നേടും പിണറായി വിജയൻ കണ്ടംവഴി ഓടും വി.ഡി. സതീശൻ

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി സതീശൻ.

യുഡിഎഫ് 100 സീറ്റിലധികം നേടും പിണറായി വിജയൻ കണ്ടംവഴി ഓടും വി.ഡി. സതീശൻ
യുഡിഎഫ് 100 സീറ്റിലധികം നേടും പിണറായി വിജയൻ കണ്ടംവഴി ഓടും വി.ഡി. സതീശൻ

'തോറ്റു കഴിയുമ്പോൾ പിണറായി കണ്ടംവഴി ഓടും; യുഡിഎഫ് 100 സീറ്റിലധികം നേടും': വി.ഡി. സതീശൻ

​തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടി അധികാരം പിടിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് കഴിയുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കണ്ടംവഴി ഓടേണ്ടി വരുമെന്നും അദ്ദേഹം പരിഹസിച്ചു. യുഡിഎഫിന്റെ 'പുതുയുഗ യാത്ര'യുടെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

​"ഞങ്ങൾ നൂറ് സീറ്റിലധികം നേടുമെന്ന് പറയുമ്പോൾ എം.വി. ഗോവിന്ദനെപ്പോലെയുള്ളവർക്ക് അത് ദഹിക്കാൻ പ്രയാസമാണ്. 110 സീറ്റായിരിക്കും കിട്ടുകയെന്ന് മുഖ്യമന്ത്രി ഞങ്ങളെ പരിഹസിച്ചു. ആ 110 എന്നത് തോൽവിക്ക് ശേഷം പിണറായി വിജയൻ കണ്ടംവഴി ഓടുന്ന വേഗതയായിരിക്കും," സതീശൻ പറഞ്ഞു.

​എൽഡിഎഫ് ഇപ്പോൾ ന്യൂനപക്ഷ പ്രീണനം കഴിഞ്ഞ് ഭൂരിപക്ഷ പ്രീണനത്തിലേക്ക് കടന്നിരിക്കുകയാണ്. അവർക്ക് നിലവിൽ സ്വന്തം നിലപാടുകളിൽ വ്യക്തതയില്ല. പഴയ കാര്യങ്ങളെല്ലാം മറന്നത് പോലെയാണ് പെരുമാറുന്നത്. സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ കോൺഗ്രസ് ഇടപെടാറില്ല. എൻഎസ്എസ്, എസ്എൻഡിപി, സമസ്ത തുടങ്ങിയ സംഘടനകൾ അവരുടെ കാര്യങ്ങൾ നോക്കാൻ പ്രാപ്തരാണെന്നും, എല്ലാ കാര്യങ്ങളിലും അഭിപ്രായം പറയുകയല്ല പ്രതിപക്ഷ നേതാവിന്റെ ജോലിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

​വികസനം ചർച്ച ചെയ്യാൻ പ്രതിപക്ഷത്തിന് ഭയമാണെന്ന ആരോപണത്തെയും അദ്ദേഹം തള്ളി. കേരളത്തിന്റെ ഭാവിയെയും പുതിയ പദ്ധതികളെയും കുറിച്ചുള്ള ഗൗരവകരമായ ചർച്ചകളാണ് 'പുതുയുഗ യാത്ര'യിലൂടെ ലക്ഷ്യമിടുന്നത്. 30 ദിവസത്തിനുള്ളിൽ ഇതിന്റെ മാറ്റം പ്രകടമാകുമെന്നും സതീശൻ അവകാശപ്പെട്ടു