വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു

കോതമംഗലത്തിന് സമീപം തലക്കോട് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു
വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു

വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസിന് തീപിടിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

​കോതമംഗലം: വിവാഹ ചടങ്ങിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് തീപിടിച്ചു പൂർണ്ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലത്തിന് സമീപം തലക്കോട് ഇന്ന് രാത്രിയോടെയാണ് അപകടമുണ്ടായത്. ബസിൽ നിന്ന് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ യാത്രക്കാർ പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

​കോട്ടപ്പടി ഭാഗത്തുനിന്നും ശാന്തൻപാറയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. ശാന്തൻപാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ഓടിക്കൊണ്ടിരുന്ന ബസിന്റെ പിൻഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയും യാത്രക്കാരെ പുറത്തിറക്കുകയുമായിരുന്നു. നിമിഷങ്ങൾക്കകം തീ ബസ് മുഴുവൻ പടർന്നുപിടിച്ചു.

​വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. അപകടത്തെത്തുടർന്ന് റോഡിൽ ദീർഘനേരം ഗതാഗത തടസ്സമുണ്ടായി. ആർക്കും പരിക്കുകളില്ലെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.