മാതൃകയായി വിദ്യാർത്ഥികൾ

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ ഒരുപിടി നന്മ ക്രിസ്മസ് ആഘോഷം മാതൃകയായി വിദ്യാർത്ഥികൾ ​

മാതൃകയായി വിദ്യാർത്ഥികൾ
മാതൃകയായി വിദ്യാർത്ഥികൾ

മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിൽ ‘ഒരുപിടി നന്മ’ ക്രിസ്മസ് ആഘോഷം; മാതൃകയായി വിദ്യാർത്ഥികൾ

​പൂച്ചാക്കൽ: ആഘോഷങ്ങൾക്കപ്പുറം സഹജീവികളോടുള്ള കരുതലായി മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂളിലെ ക്രിസ്മസ് ആഘോഷം. ജാതിമത ചിന്തകൾക്ക് അതീതമായി ‘ചിൽഡ്രൻസ് ഫോർ ആലപ്പി’യുടെ ‘ഒരുപിടി നന്മ’ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ ഈ വർഷത്തെ മഹാ ജൂബിലി ക്രിസ്മസ് ആഘോഷിച്ചത്.

​വിദ്യാർത്ഥികൾ സ്വരൂപിച്ച ഭക്ഷ്യവസ്തുക്കൾക്കൊപ്പം ചേർത്തല മഞ്ഞൾ ഹൈപ്പർമാർട്ട്, സമൃദ്ധി ഹൈപ്പർമാർട്ട് എന്നിവർ നൽകിയ ഒരു മാസത്തെ ഭക്ഷ്യധാന്യങ്ങളും ഉൾപ്പെടുത്തിയാണ് കിറ്റുകൾ തയ്യാറാക്കിയത്. കൂടാതെ ചേർത്തല ഹോം കെയർ നൽകിയ ക്രിസ്മസ് സമ്മാനങ്ങൾ, അധ്യാപകൻ ജോമി മാഷ് നൽകിയ കേക്ക്, പിടിഎ പ്രസിഡന്റ് ദീപു എസ്. പിള്ള നൽകിയ പച്ചക്കറി കിറ്റുകൾ എന്നിവയടങ്ങിയ വലിയൊരു സമ്മാനപ്പൊതിയാണ് അർഹരായ കുടുംബങ്ങൾക്ക് കൈമാറിയത്.

​മനുഷ്യ നന്മയുടെ രൂപത്തിൽ ഉണ്ണിയേശു വീണ്ടും പിറവിയെടുക്കുന്നതിന്റെ അടയാളമാണിതെന്ന് ഒരുപിടി നന്മ കോഡിനേറ്റർ ഫാദർ ആന്റോ മംഗലശ്ശേരി സി.എം.ഐ. പറഞ്ഞു. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി. ബിജു, എട്ടാം വാർഡ് മെമ്പർ രതി നാരായണൻ, സ്കൂൾ ഹെഡ്മിസ്ട്രസ് റെജി എബ്രഹാം, പിടിഎ പ്രസിഡന്റ് ദീപു എസ്. പിള്ള, ഫാദർ വിപിൻ കുരിശുതറ സി.എം.ഐ., ലിംസോ പൗലോസ് എന്നിവർ ചേർന്ന് സമ്മാനങ്ങൾ വിതരണം ചെയ്തു. കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശം പകർന്ന് മാതൃകാപരമായ ഒരു ക്രിസ്മസ് ആഘോഷത്തിനാണ് മണപ്പുറം സെന്റ് തെരേസാസ് ഹൈസ്കൂൾ സാക്ഷ്യം വഹിച്ചത്.