മായാവി തോറ്റു  യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ കൂത്താട്ടുകുളത്ത് വിജയിച്ചു

കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ കാലിടറി. വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.സി. ഭാസ്കരൻ വിജയിച്ചു.

മായാവി തോറ്റു  യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ കൂത്താട്ടുകുളത്ത് വിജയിച്ചു
മായാവി

മായാവി തോറ്റു  യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരൻ കൂത്താട്ടുകുളത്ത് വിജയിച്ചു

കൂത്താട്ടുകുളം: മഴവിൽ മനോരമയിലെ 'ഒരു ചിരി ഇരുചിരി ബംബർ ചിരി' അടക്കമുള്ള ടെലിവിഷൻ ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായ എൽഡിഎഫ് സ്ഥാനാർഥി 'മായാവി'ക്ക് കൂത്താട്ടുകുളം നഗരസഭയിലെ 26-ാം ഡിവിഷനിൽ കാലിടറി. വാശിയേറിയ മത്സരത്തിൽ യുഡിഎഫ് സ്ഥാനാർഥി പി.സി. ഭാസ്കരൻ വിജയിച്ചു.

​സമൂഹമാധ്യമങ്ങളിലും ടിവി ഷോകളിലൂടെയും ശ്രദ്ധേയനായ മായയുടെ സ്ഥാനാർഥിത്വം ഏറെ കൗതുകമുണർത്തിയിരുന്നു. യഥാർത്ഥ പേര് മായ വി. എന്നായ സ്ഥാനാർഥി, അമ്മയുടെ പേരിന്റെ ആദ്യ അക്ഷരം (വാണി-V) കൂട്ടിച്ചേർത്താണ് 'മായാ വി' എന്ന പേര് സ്വീകരിച്ചത്. കുട്ടിക്കാലത്ത് ബാലരമയിലെ പ്രശസ്ത കഥാപാത്രമായ 'മായാവി'യുമായി ബന്ധപ്പെടുത്തി സുഹൃത്തുക്കൾ വിളിച്ച വിളിപ്പേര് പിന്നീട് താരപരിവേഷത്തിലേക്ക് എത്തിച്ചേരുകയായിരുന്നു.

​സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെത്തന്നെ സമൂഹമാധ്യമങ്ങളിൽ മായയെക്കുറിച്ചുള്ള ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ 'മായാവി' സിനിമയിലെ പോസ്റ്ററുകളും ഡയലോഗുകളും ഉപയോഗിച്ചുള്ള ട്രോളുകളായിരുന്നു കൂടുതലും പ്രചരിച്ചത്. ഈ ട്രോളുകളെ മായാവി ചിരിച്ചുകൊണ്ട് സ്വീകരിച്ചെങ്കിലും, തിരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം അദ്ദേഹം പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ശ്രദ്ധേയമായി.

​"ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്" എന്നായിരുന്നു പരാജയത്തിന് പിന്നാലെ മായാവി സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. രാഷ്ട്രീയത്തിൽ താൽക്കാലിക തിരിച്ചടി നേരിട്ടെങ്കിലും, കലാ-സാംസ്കാരിക രംഗത്ത് മായാവിയുടെ സാന്നിധ്യം തുടർന്നും സജീവമായി ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.