അസീസ് നെടുമങ്ങാട് ചിത്രം മോഹനവള്ളി യുടെ ചിത്രീകരണം പൂർത്തിയായി

ഉമേഷ് എസ്. നായർ സംവിധാനം ചെയ്ത് അസീസ് നെടുമങ്ങാട് പ്രധാന വേഷത്തിലെത്തുന്ന മോഹനവള്ളി എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

അസീസ് നെടുമങ്ങാട് ചിത്രം മോഹനവള്ളി യുടെ ചിത്രീകരണം പൂർത്തിയായി
അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമാകുന്ന 'മോഹനവള്ളി'യുടെ ചിത്രീകരണം പൂർത്തിയായി

അസീസ് നെടുമങ്ങാട് ചിത്രം 'മോഹനവള്ളി'യുടെ ചിത്രീകരണം പൂർത്തിയായി

കൊച്ചി: ജെ. സ്റ്റുഡിയോസ്, എ 2 എ സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറിൽ സണ്ണി തഴുത്തല, ഗിരീഷ് കൊട്ടിയം, അനിൽ പുന്തലത്താഴം എന്നിവർ നിർമ്മിച്ച് ഉമേഷ് എസ്. നായർ സംവിധാനം ചെയ്യുന്ന 'മോഹനവള്ളി' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. ഒറ്റപ്പാലം, പൊള്ളാച്ചി, പഴനി, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളിലായിട്ടാണ് സിനിമയുടെ ഷൂട്ടിങ് പൂർത്തിയായത്.

​അസീസ് നെടുമങ്ങാട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം ഹൊറർ-ഹ്യൂമർ, ഫാന്റസി ജോണറിലാണ് ഒരുങ്ങുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ പ്രേമദാസൻ എന്ന യുവാവിന്റെയും അവന്റെ അമ്മയുടെയും ജീവിതത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്. മോഹനചന്ദ്രൻ എന്ന കഥാപാത്രം പിടിക്കുന്ന ഒരു 'വള്ളി' പിന്നീട് വലിയൊരു വള്ളിക്കെട്ടായി മാറുന്നതും, അതിനെത്തുടർന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമയുടെ പ്രധാന ആകർഷണം. ഗ്രാമീണ ജീവിതത്തിന്റെ ആചാരാനുഷ്ഠാനങ്ങളും പച്ചയായ ജീവിതവും തമാശയും ചിന്തയും കലർത്തിയാണ് സംവിധായകൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്.

​രാഹുൽ കല്യാൺ രചന നിർവ്വഹിച്ച ചിത്രത്തിന് അൽഫോൻസ് ജോസഫാണ് സംഗീതം പകരുന്നത്. സുധീർ സുരേന്ദ്രൻ ഛായാഗ്രഹണവും സുനേഷ് സെബാസ്റ്റ്യൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.

​ബൈജു സന്തോഷ്, രക്ഷന ഇന്ദുചൂഡൻ, ഭഗത് മാനുവൽ, സെന്തിൽ കൃഷ്‌ണ, ബിന്ദു പണിക്കർ, മൊട്ട രാജേന്ദ്രൻ, തുഷാരപിള്ള, ശ്രീജാരവി, വിജയ് മുത്തു, ശശാങ്കൻ മയ്യനാട് തുടങ്ങിയ പ്രമുഖ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

​മറ്റു അണിയറപ്രവർത്തകർ:

കലാ സംവിധാനം: മകേഷ് മോഹൻ, മേക്കപ്പ്: സിജേഷ് കൊങ്ങോട്ടി, കോസ്റ്റ്യൂം ഡിസൈൻ: അരവിന്ദ് കെ.ആർ, സൗണ്ട് മിക്സിംഗ്: എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: ആശിഷ് ജോസ് ഇല്ലിക്കൽ, ഡിസൈൻ: യെല്ലോടൂത്ത്, മാർക്കറ്റിംഗ്: ഒപ്റ, സ്റ്റിൽസ്: വിഷ്‌ണു ആർ. ഗോവിന്ദ്, പ്രൊഡക്‌ഷൻ എക്സിക്യുട്ടീവ്സ്: കമലാക്ഷൻ പയ്യന്നൂർ, അനിൽ അൻസാദ്, പ്രൊഡക്‌ഷൻ കൺട്രോളർ: ശശി പൊതുവാൾ,