ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു

വ്യത്യസ്തമായ പ്രമേയവുമായി എൽവിൻ സി ജോൺസൺ സംവിധാനം ചെയ്യുന്ന പുതിയ മലയാളം പോലീസ് ത്രില്ലർ ചിത്രം ടാരന്റിനോ യുടെ ചിത്രീകരണം ചേർത്തലയിൽ ആരംഭിച്ചു

ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
എൽവിൻ സി ജോൺസൺ സംവിധാനം ചെയ്യുന്ന പുതിയ മലയാളം പോലീസ് ത്രില്ലർ ചിത്രം 'ടാരന്റിനോ'യുടെ ചിത്രീകരണം ചേർത്തലയിൽ ആരംഭിച്ചു.
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു
ഓരോ കേസിനും ഒരു കഥയുണ്ട് പുതിയ പോലീസ് ത്രില്ലറുമായി ടാരന്റിനോ വരുന്നു

മലയാളത്തിൽ പുതിയ പോലീസ് ത്രില്ലറുമായി എൽവിൻ സി ജോൺസൺ; 'ടാരന്റിനോ' ചിത്രീകരണം ആരംഭിച്ചു

ചേർത്തല: മലയാളം പോലീസ് ത്രില്ലർ വിഭാഗത്തിന് പുതിയൊരു കാഴ്ചപ്പാട് സമ്മാനിക്കാൻ ഒരുങ്ങി സംവിധായകൻ എൽവിൻ സി ജോൺസൺ. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധേയനായ എൽവിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ടാരന്റിനോ' (Tarantino)യുടെ ചിത്രീകരണം കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ചേർത്തലയിൽ ഔദ്യോഗികമായി ആരംഭിച്ചു.

​മിഡിൽ ഈസ്റ്റിലെ പ്രമുഖ ചലച്ചിത്ര കമ്പനിയായ പ്ലോട്ട് പിക്ച്ചേഴ്സും, 'സംഭവം അദ്ധ്യായം ഒന്ന്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ നല്ല സിനിമയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചേർത്തല പള്ളിപ്പുറത്ത് കടവൻ ഹൗസിൽ നടന്ന പൂജാ ചടങ്ങിൽ സബീനാ ബീവി, അഭിനേതാക്കൾ, അണിയറ പ്രവർത്തകർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിച്ചു. മേക്കപ്പ്മാൻ പട്ടണം റഷീദ് സ്വിച്ചോൺ കർമ്മവും, പ്രതീഷാ ഷാ (പ്ലോട്ട് പിക്ച്ചേഴ്സ് ദുബായ്) ഫസ്റ്റ് ക്ലാപ്പും നിർവഹിച്ചു.

​വേറിട്ടൊരു പോലീസ് ത്രില്ലർ

​പരമ്പരാഗത കഥപറച്ചിൽ രീതികളിൽ നിന്ന് മാറി, നിഗൂഢതകളും അപ്രതീക്ഷിത വഴിതിരിവുകളും ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളും നിറഞ്ഞ വേറിട്ടൊരു ദൃശ്യാനുഭവമാണ് ചിത്രം വാഗ്ദാനം ചെയ്യുന്നത്. "ഓരോ കേസിനും ഒരു കഥയുണ്ട്. എന്നാൽ, സത്യം നമ്മൾ കരുതുന്നതല്ലെങ്കിലോ?" എന്ന ചിന്തയിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്.

​രഞ്ജി പണിക്കർ, ദീപക് പറമ്പോൽ, സിദ്ദിഖ്, മണിയൻപിള്ള രാജു, സെന്തിൽ കൃഷ്ണ, നിരഞ്ജ് മണിയൻപിള്ള രാജു, പാർഥ് തിവാരി (കിൽ), നന്ദു, ശ്രീജിത്ത് രവി, അദിതി രവി, ക്ലെയർ സി. ജോൺ, ഓർഹാൻ, ആദിശേഷൻ, ഫഹദ് സിദ്ദീഖ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങളിലുള്ളത്. ഒപ്പം വിനീത് കുമാർ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

​അണിയറ പ്രവർത്തകർ:

​തിരക്കഥ: എസ്. ജയകൃഷ്ണൻ

​സംവിധാനം: എൽവിൻ സി. ജോൺസൺ

​നിർമ്മാണം: പ്ലോട്ട് പിക്ച്ചേഴ്സ് & നല്ല സിനിമ

​സംഗീതം: ഗോഡ്വിൻ തോമസ്

​ഛായാഗ്രഹണം: പ്രകാശ് രാണ

​എഡിറ്റിംഗ്: അർജുൻ പ്രകാശ്

​കലാസംവിധാനം: മഹേഷ് ശ്രീധർ

​മേക്കപ്പ്: പട്ടണം റഷീദ്

​കോസ്റ്റ്യൂം ഡിസൈൻ: ബ്യൂസി ബേബി ജോൺ

​സൗണ്ട് ഡിസൈൻ: ശ്രീനാഥ് രവീന്ദ്രൻ

​ആക്ഷൻ: ശ്രാവൻ സത്യ