ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി കാഞ്ചിമാലയിലൂടെ നായിക 

ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കാഞ്ചിമാല'യിലേക്ക് നായിക പ്രശസ്ത നടി ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി (കുഞ്ഞാറ്റ) ആണ്

ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി കാഞ്ചിമാലയിലൂടെ നായിക 
ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി കാഞ്ചിമാലയിലൂടെ നായിക 
ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി കാഞ്ചിമാലയിലൂടെ നായിക 

ധ്യാൻ ശ്രീനിവാസന്റെ വിശ്വാസിന്' വധുവിനെ ലഭിച്ചു  ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി 'കാഞ്ചിമാല'യിലൂടെ നായിക 

 ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം കാഞ്ചിമാല'യിലേക്ക് നായികയെ കണ്ടെത്തി. പ്രശസ്ത നടി ഉർവ്വശിയുടെ മകൾ തേജാ ലക്ഷ്മി (കുഞ്ഞാറ്റ) ആണ് ചിത്രത്തിൽ ധ്യാൻ അവതരിപ്പിക്കുന്ന വിശ്വാസ് എന്ന കഥാപാത്രത്തിന്റെ വധുവായി എത്തുന്നത്.

​കഴിഞ്ഞ ദിവസങ്ങളിൽ, 'വിശ്വാസിന് വധുവിനെ തേടുന്നു' എന്ന പരസ്യം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. റെജി ഫോട്ടോ പാർക്ക് സംവിധാനം ചെയ്യുന്ന 'കാഞ്ചിമാല'യുടെ ഭാഗമായിരുന്നു ഈ പരസ്യം.

​നമ്മുടെ സമൂഹത്തിൽ നിന്നും നഷ്ടമായിക്കൊണ്ടിരിക്കുന്ന പല ജീവിത മൂല്യങ്ങളും തിരിച്ചുപിടിക്കാനുള്ള സന്ദേശം ഉൾക്കൊള്ളുന്ന ചിത്രമാണ് 'കാഞ്ചിമാല'. ഒരു ക്ലീൻ എൻ്റർടൈനർ രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമെന്ന് പ്രശംസ നേടിയ 'സുഖമായിരിക്കട്ടെ' എന്ന ചിത്രത്തിന് ശേഷം റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന ചിത്രം എന്ന നിലയിലും 'കാഞ്ചിമാല'യ്ക്ക് പ്രാധാന്യമുണ്ട്.

​ശ്രേയാനിധി ക്രിയേഷൻസിൻ്റെ ബാനറിൽ രാജേഷ് നായർ, ശ്രേയാനിധി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

​ധ്യാൻ ശ്രീനിവാസൻ, തേജാ ലക്ഷ്മി എന്നിവരെ കൂടാതെ അജു വർഗ്ഗീസ്, സിദ്ധിഖ്, ഇന്ദ്രൻസ്, സുധീർ കരമന, കുടശ്ശനാട് കനകം, ശോഭാ മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

​ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ:

​കഥ: ഭാനു ഭാസ്കർ

​ഗാനങ്ങൾ: റഫീഖ് അഹമ്മദ്

​സംഗീതം: ബിജിപാൽ, രമേഷ് നാരായണൻ

​ഛായാഗ്രഹണം: പ്രദീപ് നായർ

​എഡിറ്റിംഗ്: സിയാൻ ശ്രീകാന്ത്

​കലാസംവിധാനം: രാജീവ് കോവിലകം

​മേക്കപ്പ്: പട്ടണം ഷാ

​കോസ്റ്റ്യൂം ഡിസൈൻ: ഇന്ദ്രൻസ് ജയൻ

​പ്രൊഡക്ഷൻ കൺട്രോളർ: ഹരി വെഞ്ഞാറമൂട്

​ചിത്രീകരണം ജനുവരി പതിനാലിന് ആരംഭിക്കും. കൊല്ലം, തിരുവനന്തപുരം, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കും.