പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടറിടിച്ച് മരണം 29 ലക്ഷം രൂപ നഷ്ടപരിഹാരം പിതാവിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവ്
മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി നൽകിയ 29 ലക്ഷം രൂപ നഷ്ടപരിഹാരം വാഹന ഉടമയായ പിതാവിൽനിന്ന് ഈടാക്കാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
മൂവാറ്റുപുഴയിൽ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടറിടിച്ച് മരണം: 29 ലക്ഷം രൂപ നഷ്ടപരിഹാരം പിതാവിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവ്
മൂവാറ്റുപുഴ • പതിനാറുകാരൻ മകൻ ഓടിച്ച സ്കൂട്ടറിടിച്ചു കാൽനടയാത്രക്കാരൻ മരിച്ച കേസിൽ, ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി നൽകുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവിൽനിന്ന് തിരിച്ചു പിടിക്കാൻ മൂവാറ്റുപുഴ മോട്ടോർ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണൽ ഉത്തരവിട്ടു.
2023 ഒക്ടോബർ 9നു നടന്ന അപകടത്തിന്റെ നഷ്ടപരിഹാരകേസിലാണു വിധി. ആരക്കുഴ പണ്ടപ്പിള്ളി തോട്ടക്കര ശിവക്ഷേത്രത്തിനു സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന മീങ്കുന്നം നീർക്കോണയിൽ എൻ.എം. ജേക്കബിനെ (59) അമിതവേഗത്തിൽ എത്തിയ സ്കൂട്ടർ പിന്നിൽനിന്ന് ഇടിച്ചു തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജേക്കബ് 4 ദിവസത്തിനു ശേഷം മരിച്ചു.
സ്കൂട്ടർ ഓടിച്ചിരുന്നത് തോട്ടക്കര കല്ലുങ്കൽ ബിനോയ് ജോണിന്റെ മകനായിരുന്നു. 16 വയസ്സായിരുന്നു അന്ന് പ്രായം. പ്രായപൂർത്തിയാകാത്ത, ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത മകനു വാഹനം ഓടിക്കാൻ നൽകിയത് വഴി മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ വാഹനഉടമ ലംഘിച്ചതായി കോടതി കണ്ടെത്തി. ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയത് ഇൻഷുറൻസ് പോളിസി വ്യവസ്ഥകളുടെയും ലംഘനമാണ്.
മരിച്ച ജേക്കബിന്റെ ഭാര്യ എമിലി , മക്കളായ ശാലു, ശരത് എന്നിവർക്ക് ഇൻഷുറൻസ് കമ്പനി നഷ്ടപരിഹാരമായി 21,96,000 രൂപയും 8% പലിശയും കോടതിച്ചെലവുമടക്കം 29 ലക്ഷം രൂപ നൽകണമെന്ന് ഉത്തരവിട്ട ട്രൈബ്യൂണൽ ജഡ്ജ് കെ.എൻ. ഹരികുമാർ, ഈ തുക ഇൻഷുറൻസ് കമ്പനിക്ക് കുട്ടിയുടെ പിതാവിൽനിന്ന് ഈടാക്കാവുന്നതാണെന്നു വ്യക്തമാക്കി. വാദിഭാഗത്തിനു വേണ്ടി ഒ.വി.അനീഷ്, ഇ.ജി.ഇന്ദു എന്നിവരും ഇൻഷുറൻസ് കമ്പനിക്ക് വേണ്ടി ഡിംപിൽ ജെയിംസ്, സജി ജോസഫ് എന്നിവരും ഹാജരായി.
സംസ്ഥാന സ്കൂള്‍ കായികമേള കായികതാരങ്ങള്‍ക്ക് ഊര്‍ജ്ജമായി പഴയിടത്തിന്റെ ഭക്ഷണവിരുന്ന്
വീൽചെയറിൽ മെഡൽ തിളക്കം ഏഷ്യൻ പാരാഗെയിംസ് വിജയി ആൽഫിയ ജെയിംസിനെ അനുമോദിച്ച് മന്ത്രി അനൂപ് ജേക്കബ്
വാഹനം തടഞ്ഞുനിർത്തി കാർ യാത്രക്കാരനെ ആക്രമിച്ച് ഐഫോൺ തട്ടിയെടുത്തു മൂന്നുപേർ പോലീസിന്റെ പിടിയിൽ
പന്ത്രണ്ട് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം 77 കാരന് 8 വർഷം കഠിനതടവും പിഴയും
പോത്താനിക്കാട് ഗ്രാമപഞ്ചായത്തിൽ പച്ചക്കറി തൈകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു
തൊഴിലാളി ക്ഷേമനിധി ബോർഡ് വിദ്യാഭ്യാസ ഗ്രാന്റ്നവംബർ 1 മുതൽ ഓൺലൈനായി അപേക്ഷിക്കാം