സോഷ്യൽ പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും എസ്.പി കെ.എസ്. സുദർശൻ
എറണാകുളം റൂറൽ ജില്ലാ സോഷ്യൽ പോലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആലുവയിൽ വകുപ്പുകളുടെ ഏകോപന യോഗം ചേർന്നു. റൂറൽ എസ്.പി കെ.എസ് സുദർശൻ ഉദ്ഘാടനം ചെയ്തു.
ജനകീയ ഇടപെടലുകൾക്ക് വകുപ്പുകളുടെ സഹകരണം പ്രധാനം: റൂറൽ ജില്ലാ പോലീസ് മേധാവി കെ.എസ്. സുദർശൻ
ആലുവ: എറണാകുളം റൂറൽ ജില്ലാ സോഷ്യൽ പോലീസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ജില്ലാതല മീറ്റിംഗ് സംഘടിപ്പിച്ചു. ആലുവ ജില്ലാ പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ നടന്ന യോഗം റൂറൽ ജില്ലാ പോലീസ് മേധാവി (എസ്.പി) കെ.എസ്. സുദർശൻ ഉദ്ഘാടനം ചെയ്തു.
സോഷ്യൽ പോലീസിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിനും സമൂഹത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിനും മറ്റ് വിവിധ വകുപ്പുകളുമായുള്ള സഹകരണവും കൂട്ടായ്മയും അനിവാര്യമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ എസ്.പി വ്യക്തമാക്കി.
യോഗത്തിൽ അഡീഷണൽ എസ്.പി ടി.ബി. വിജയൻ അധ്യക്ഷത വഹിച്ചു. നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി. ബിനുകുമാർ, സോഷ്യൽ പോലീസിംഗ് എ.ഡി.എൻ.ഒ ജോയി ചെറിയാൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ വകുപ്പ് മേധാവികളും പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ സോഷ്യൽ പോലീസിന്റെ നിലവിലെ പ്രവർത്തനങ്ങളും, വരുംദിവസങ്ങളിൽ വിവിധ വകുപ്പുകളുമായി ഒത്തൊരുമിച്ച് നടപ്പിലാക്കേണ്ട ഭാവി പദ്ധതികളും വിശദമായി ചർച്ച ചെയ്തു.
സോഷ്യൽ പോലീസ് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കും എസ്.പി കെ.എസ്. സുദർശൻ
ആറ്റുതീരം പാര്ക്ക് പുനരുദ്ധാരണം 1.87 കോടിയുടെ ഭരണാനുമതി
റോഡ് സുരക്ഷയ്ക്ക് എറണാകുളത്ത് സോഷ്യൽ കൊളോക്യം
സൗജന്യ യാത്രാ പദ്ധതി പ്രിയദർശിനി ഹ്രസ്വചിത്രം മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രകാശനം ചെയ്തു
മികച്ച ജനപ്രതിനിധി എ. മഹേന്ദ്രന് മഹാത്മജി പുരസ്കാരം
മൂവാറ്റുപുഴ നഗരസഭയിൽ കൗൺസിൽ യോഗത്തിനിടെ വൻ കൈയ്യാങ്കളി