മുക്കുപണ്ട തട്ടിപ്പ് കേസിൽ ജാമ്യത്തിലിറങ്ങി 13 ാം നാൾ 32 ഗ്രാം എംഡിഎംഎയുമായി യുവതി വീണ്ടും പിടിയിൽ
മൂവാറ്റുപുഴ റാക്കാട്ടിൽ വാടകവീട്ടിൽ എംഡിഎംഎ വിൽപ്പന നടത്തിയ ഓടക്കാലി സ്വദേശിനി മിനിമോൾ പോലീസിന്റെ പിടിയിൽ
ഓടക്കാലി സ്വദേശിനി മിനിമോൾ 32 ഗ്രാം എംഡിഎംഎയുമായി പിടിയിൽ; അറസ്റ്റ് വാടകവീട്ടിൽ നിന്ന്
മൂവാറ്റുപുഴ: എറണാകുളം മൂവാറ്റുപുഴയിൽ 32 ഗ്രാം എംഡിഎംഎയുമായി യുവതി അറസ്റ്റിൽ. കോതമംഗലം ഓടക്കാലി സ്വദേശിനി മിനിമോളെയാണ് (32) റാക്കാട് നാന്തോട് ജംഗ്ഷനിലെ വാടകവീട്ടിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ താമസിച്ചുവന്നിരുന്ന വാടക വീട്ടിൽ നിന്നും ഇലക്ട്രോണിക് ത്രാസും മറ്റും കണ്ടെടുത്തു. പ്രത്യേകം പാക്ക് ചെയ്ത് സൂക്ഷിച്ച നിലയിലായിരുന്നു
ബംഗളൂരുവിൽ നിന്നാണ് വൻതോതിൽ ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്നതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എറണാകുളം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘമായ 'തുഫാൻ സ്ക്വാഡ്' ഒരു മാസത്തിലേറെയായി പ്രതിയെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പി കെ.ആർ. മനോജിന്റെ മേൽനോട്ടത്തിലായിരുന്നു പ്രത്യേക റെയ്ഡ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് ഇവർ ഈ വാടകവീട്ടിലേക്ക് താമസം മാറിയത്.
പിടിയിലായ മിനിമോൾ വിവിധ സ്റ്റേഷനുകളിലായി നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. കോതമംഗലം സ്റ്റേഷനിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തിയ കേസിൽ ജാമ്യത്തിലിറങ്ങി വെറും 13 ദിവസം പിന്നിടുമ്പോഴാണ് വീണ്ടും ഇവർ ലഹരികേസിൽ അറസ്റ്റിലാകുന്നത്.
അന്വേഷണസംഘത്തിൽ മൂവാറ്റുപുഴ എസ് എച്ച് ഒ സുബിൻ ബിജു, എസ്.ഐ ആർ ബി റോഷ്‌നി, എ.എസ് ഐ മാരായ പി എസ് സലിം , കെ എം അനിഷ് , കെ എ അനസ്,സീനിയർ സിവിൽ പോലീസ് ഓഫീസർ മാരായ വർഗീസ് വേണാട്ട്, കെ ഗിരീഷ് കുമാർ , സി.എ ഷിയാസ്,ദയേഷ് , ശ്രീജു രാജൻ, സിജാസ്, മിതു മോഹൻ എന്നിവരുമുണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുളമാവ് ജവഹര്‍ നവോദയ വിദ്യാലയത്തില്‍ എന്‍സിസി അഖിലേന്ത്യാ ട്രെക്കിംഗ് ക്യാമ്പിന് തുടക്കം
പൂജ അവധിക്കാലത്ത് ഹൗസ് ഫുൾ മൂന്നാറിലെ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കറിന് റെക്കോർഡ് വരുമാനം
കെ.എസ്.ആർ.ടി.സി മുങ്ങുന്ന കപ്പലല്ല, ഉദിച്ചുയരുന്ന സ്ഥാപനമാക്കും മന്ത്രി സി.പി. ജോൺ
കെ.എസ്.ആര്.ടി.സിയില്‍ പൊതുജന പങ്കാളിത്തത്തോടെ സര്‍വീസുകളും അടിസ്ഥാന സൗകര്യങ്ങളും വിപുലീകരിക്കും മന്ത്രി സി.പി. ജോണ്‍
സ്കൂൾ കായികമേളയ്ക്ക് ഹരിത വരവേൽപ്പ് കൗതുകമായി വല്ലം മെടയൽ മത്സരം
ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക സര്‍ക്കാര്‍ നിലപാട് മന്ത്രി കെ മുരളീധരന്