തദ്ദേശ സ്ഥാപനങ്ങൾ ഇനി സ്മാർട്ടാകും
തദ്ദേശ സ്ഥാപനങ്ങൾ ഇനി സ്മാർട്ടാകും എഐ അധിഷ്ഠിത കോൾ സെന്റർ സ്മാർട്ടി മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
തദ്ദേശ സ്ഥാപനങ്ങൾ ഇനി 'സ്മാർട്ടാകും'; എഐ അധിഷ്ഠിത കോൾ സെന്റർ 'സ്മാർട്ടി' മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ കൂടുതൽ സുതാര്യവും വേഗത്തിലുമാക്കാൻ ലക്ഷ്യമിട്ടുള്ള എഐ (നിർമ്മിത ബുദ്ധി) അധിഷ്ഠിത കോൾ സെന്റർ സംവിധാനം 'സ്മാർട്ടി' (SMARTY) പ്രവർത്തനസജ്ജമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു. സാങ്കേതിക വിദ്യയെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കി മാറ്റുന്നതിൽ കേരളം കൈവരിച്ച വിപ്ലവകരമായ നേട്ടമാണിതെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന പൊതുജനങ്ങൾക്ക് വിവരങ്ങൾ അറിയുന്നതിനും പരാതികൾ പരിഹരിക്കുന്നതിനും ഈ സംവിധാനം ഏറെ സഹായകരമാകും. കെ-സ്മാർട്ട് പദ്ധതിയുടെ വിജയത്തിന് പിന്നാലെയാണ് ഈ പുതിയ ചുവടുവെപ്പ്. കെ-സ്മാർട്ട് വഴി ഫയലുകൾ തീർപ്പാക്കുന്നതിൽ അവിശ്വസനീയമായ വേഗത കൈവരിക്കാൻ സാധിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. 95 ലക്ഷം ഫയലുകളിൽ 30 ലക്ഷവും 24 മണിക്കൂറിനുള്ളിലും, 9 ലക്ഷത്തോളം ഫയലുകൾ ഒരു മണിക്കൂറിനുള്ളിലും തീർപ്പാക്കി. അവധി ദിനങ്ങളിൽ പോലും ജീവനക്കാർ 3.5 ലക്ഷം ഫയലുകൾ കൈകാര്യം ചെയ്തു എന്നത് ശ്രദ്ധേയമാണ്.
വീഡിയോ കെവൈസി വഴിയുള്ള വിവാഹ രജിസ്‌ട്രേഷൻ (89,000 എണ്ണം), 24 മണിക്കൂറിനുള്ളിൽ അനുവദിച്ച 32,000 കെട്ടിട നിർമ്മാണ പെർമിറ്റുകൾ എന്നിവ ഭരണരംഗത്തെ മാറ്റത്തിന്റെ തെളിവുകളാണെന്ന് മന്ത്രി പറഞ്ഞു. ഡാറ്റാ ശുദ്ധീകരണത്തിലൂടെ ഒന്നര ലക്ഷത്തോളം പുതിയ കെട്ടിടങ്ങളെ നികുതി വലയിൽ കൊണ്ടുവരാൻ കഴിഞ്ഞതും 393 കോടി രൂപയുടെ അധിക വരുമാനം നേടിയതും നേട്ടമായി. ചടങ്ങിൽ മേയർ വി.വി. രാജേഷ്, സ്പെഷ്യൽ സെക്രട്ടറി അനുപമ ടി.വി., ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടർ സന്തോഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
വളവന്നൂർ സ്മാർട്ട് വില്ലേജ് ഓഫീസ് നാടിന് സമർപ്പിച്ചു മന്ത്രി എ.പി. അനിൽകുമാർ
തൊടുപുഴ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ അപൂർവ ശസ്ത്രക്രിയ 1.5 കിലോഗ്രാം ഭാരമുള്ള ഗർഭാശയമുഴ നീക്കി
പരിമിതികളെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച് റാഷിദ് ഉപരിപഠനത്തിന് തണലായി ലാപ്ടോപ്പ്
ഇ മാലിന്യത്തിൽ വിരിഞ്ഞ അത്ഭുതം ഇന്ത്യയിലെ ആദ്യ സൈബർ ട്രോജൻ ഹോഴ്സ് കൊച്ചിയിൽ
ഇടുക്കിയിൽ ഭക്ഷ്യസുരക്ഷാ പരിശോധന കർശനം 643 സ്ഥാപനങ്ങളിൽ പരിശോധന, ലക്ഷങ്ങളുടെ പിഴ ചുമത്തി
തൊടുപുഴ പോലീസ് ഉദ്യോഗസ്ഥർക്ക് സി.പി.ആർ പരിശീലനവുമായി ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ 
