​നിയമം ലംഘിച്ച സ്വകാര്യ ബസുകൾക്കെതിരെ ആർടിഒ നടപടി 66 ബസുകൾക്ക് പിഴ

അപകടകരമായ ഡ്രൈവിംഗും നിയമലംഘനങ്ങളും നടത്തിയ സ്വകാര്യ ബസുകൾക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. 66 ബസുകൾക്ക് ചലാൻ നൽകി, ഒന്നിന്റെ ഫിറ്റ്‌നസ് റദ്ദാക്കി.

​നിയമം ലംഘിച്ച സ്വകാര്യ ബസുകൾക്കെതിരെ ആർടിഒ നടപടി 66 ബസുകൾക്ക് പിഴ
​നിയമം ലംഘിച്ച സ്വകാര്യ ബസുകൾക്കെതിരെ ആർടിഒ നടപടി 66 ബസുകൾക്ക് പിഴ

​അപകടകരമായ രീതിയിൽ സർവീസ്; സ്വകാര്യ ബസുകൾക്കെതിരെ ആർടിഒയുടെ ‘മിന്നൽ’ പരിശോധന

​കൊച്ചി: അപകടകരമായ രീതിയിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റിന്റെ പ്രത്യേക സ്ക്വാഡ് നടത്തിയ പരിശോധനയിൽ നിരവധി ബസുകൾക്കെതിരെ നടപടിയെടുത്തു. മനുഷ്യാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമായിരുന്നു എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഈ നീക്കം.

​മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ഡ്രൈവിംഗ്, സമയക്രമം പാലിക്കാതെയുള്ള ഓട്ടം, നിശ്ചിത ബസ് സ്റ്റോപ്പുകളിൽ നിർത്താതിരിക്കുക, മദ്യപിച്ച് വാഹനം ഓടിക്കുക തുടങ്ങിയ ഗുരുതരമായ നിയമലംഘനങ്ങൾക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന ശക്തമാക്കിയത്.

​പരിശോധനയുടെ ഭാഗമായി 66 സ്വകാര്യ ബസുകൾക്ക് ചലാൻ നൽകി. കൃത്യമായി സർവീസ് നടത്താതിരുന്ന രണ്ട് വാഹനങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചു. കൂടാതെ, യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ സർവീസ് നടത്തിയ ഒരു ബസിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു.