ചേങ്കോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ 5 വാഹനങ്ങൾ കത്തിനശിച്ചു ദുരൂഹതയെന്ന് പോലീസ്.

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ പാർക്ക് ചെയ്തിരുന്ന ബസുകൾക്ക് തീപിടിച്ചു. അട്ടിമറി സാധ്യതയെന്ന് പോലീസ്.

ചേങ്കോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ 5 വാഹനങ്ങൾ കത്തിനശിച്ചു ദുരൂഹതയെന്ന് പോലീസ്.
ചേങ്കോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ 5 വാഹനങ്ങൾ കത്തിനശിച്ചു ദുരൂഹതയെന്ന് പോലീസ്.

ചേങ്കോട്ടുകോണം സ്കോട്ടിഷ് സ്കൂളിൽ അഞ്ച് വാഹനങ്ങൾ കത്തിനശിച്ചു; അട്ടിമറി സാധ്യതയെന്ന് പോലീസ്

​തിരുവനന്തപുരം: ചേങ്കോട്ടുകോണം തുണ്ടത്തിൽ പ്രവർത്തിക്കുന്ന ട്രിവാൻഡ്രം സ്കോട്ടിഷ് സ്കൂൾ വളപ്പിൽ പാർക്ക് ചെയ്തിരുന്ന അഞ്ച് വാഹനങ്ങൾ ദുരൂഹ സാഹചര്യത്തിൽ കത്തിനശിച്ചു. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. മൂന്ന് മിനി ബസുകൾ, ഒരു വലിയ ബസ്, ഒരു ടെംപോ ട്രാവലർ എന്നിവയാണ് തീപിടുത്തത്തിൽ നശിച്ചത്. ഇതിൽ മൂന്ന് വാഹനങ്ങൾ പൂർണ്ണമായും കത്തിത്തീർന്നു.

​സംഭവത്തിൽ അട്ടിമറി സാധ്യത സംശയിക്കുന്ന കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു. സ്കൂൾ വളപ്പിലുണ്ടായിരുന്ന ടെംപോ വാൻ തള്ളിനീക്കി മറ്റൊരു ബസിൽ ഇടിപ്പിച്ച ശേഷം തീയിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്‌സും പോലീസും എത്തുമ്പോൾ 50 മീറ്റർ അകലെ പാർക്ക് ചെയ്തിരുന്ന ടെംപോ വാൻ മറ്റൊരു ബസിൽ ഇടിച്ച നിലയിലായിരുന്നു.

​സ്‌കൂൾ ഗ്രൗണ്ടിൽ ആകെ ആറ് വാഹനങ്ങളാണ് ഉണ്ടായിരുന്നത്. സ്ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികളാണ് അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചത്. ഫൊറൻസിക് വിദഗ്ധരും മോട്ടർ വാഹന വകുപ്പും സ്ഥലത്തെത്തി പരിശോധന നടത്തി. സ്കൂളിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്. സമീപത്തെ വീടുകളിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചുവരികയാണ്.