പാചകവാതക വിലവർധന ജനദ്രോഹപരം; കേന്ദ്രം കോർപ്പറേറ്റ് താൽപ്പര്യം സംരക്ഷിക്കുന്നുവെന്ന് മുഖ്യമന്ത്രി
എൽപിജി വിലവർധന സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമെന്നും ഹോട്ടൽ മേഖലയെ തകർക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര നയം തിരുത്തണമെന്ന് ആവശ്യം.
പാചകവാതക വിലവർധനവ്: കേന്ദ്ര നയം ജനദ്രോഹപരം, പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനജീവിതത്തെ അതിഗുരുതരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരെയും ചെറുകിട സംരംഭകരെയും ഒരുപോലെ പ്രതിസന്ധിയിലാക്കുന്ന ഈ നീക്കം അടിയന്തരമായി പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണക്കമ്പനികളുടെ ലാഭം മാത്രം മുൻനിർത്തി കോർപ്പറേറ്റ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നയമാണ് കേന്ദ്രം നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയോളം വർധിപ്പിച്ചത് ഹോട്ടൽ-റസ്റ്ററന്റ് മേഖലയുടെ തകർച്ചയ്ക്ക് കാരണമാകും. സിലിണ്ടർ വില 3,000 രൂപ കടക്കുന്നത് ഭക്ഷണശാലകൾക്ക് താങ്ങാനാവില്ല. ഇത് ആത്യന്തികമായി സാധാരണക്കാരുടെ ചെലവ് വർധിപ്പിക്കും. പശ്ചിമേഷ്യൻ പ്രതിസന്ധി മൂലം നിലവിൽ തന്നെ പ്രതിസന്ധിയിലായ ഈ മേഖലയ്ക്ക് പുതിയ വിലവർധനവ് വലിയ തിരിച്ചടിയാണെന്നും പല സ്ഥാപനങ്ങളും പൂട്ടേണ്ടി വരുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
കുടിയേറ്റത്തൊഴിലാളികളും സാധാരണക്കാരും ആശ്രയിക്കുന്ന അഞ്ച് കിലോ സിലിണ്ടറിന് 251.50 രൂപയാണ് വർധിപ്പിച്ചത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞയുടനെ ജനങ്ങളെ വഞ്ചിക്കുന്ന രീതിയിലാണ് ഈ നടപടി. ജനങ്ങളുടെ മേൽ അമിതഭാരം അടിച്ചേൽപ്പിക്കുന്ന ഈ ജനവിരുദ്ധ നയം തിരുത്താൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രളയബാധിതർക്ക് അടിയന്തര ധനസഹായം 25.64 കോടി രൂപ അനുവദിച്ചു
സാക്ഷരതാ പക്ഷാചരണ സമാപനവും ഗുഡ് ഇംഗ്ലീഷ് സർട്ടിഫിക്കറ്റ് വിതരണവും നടത്തി
പ്രവാസിയെ വെട്ടിപ്പരുക്കേൽപ്പിച്ച് പണം കവർന്നു മൂന്ന് പേർ പിടിയിൽ
സംസ്ഥാനത്ത് ഇന്ന് രാത്രി വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
ട്രാൻസ്ജെൻഡർ സംരംഭങ്ങൾക്ക് ധനസഹായം അപേക്ഷ ക്ഷണിച്ചു
പൊതുസ്ഥലങ്ങളിൽ അനധികൃത പരസ്യം 5,000 രൂപ പിഴയും പ്രോസിക്യൂഷനും വരും 
