ആലപ്പുഴ ജില്ലയിൽ ഏത് സാഹചര്യവും നേരിടാൻ തയ്യാർ മന്ത്രി എം ലിജു

കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴയിൽ പ്രളയസാധ്യത പ്രതിരോധിക്കാൻ സർക്കാരും ജില്ലാ ഭരണകൂടവും പൂർണ്ണ സജ്ജമെന്ന് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ചെങ്ങന്നൂരിൽ മൂന്ന് ക്യാമ്പുകൾ തുറന്നു.

ആലപ്പുഴ ജില്ലയിൽ ഏത് സാഹചര്യവും നേരിടാൻ തയ്യാർ മന്ത്രി എം ലിജു
ആലപ്പുഴയിൽ പ്രളയസാധ്യത: ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് മന്ത്രി എം ലിജു; മൂന്ന് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ആലപ്പുഴ ജില്ലയിൽ ഏത് സാഹചര്യവും നേരിടാൻ തയ്യാർ- മന്ത്രി എം ലിജു ജില്ലയിൽ 3 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു

ആലപ്പുഴ: കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ ഏത് സാഹചര്യവും നേരിടാൻ സർക്കാർ തയ്യാറെന്ന് സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. ആലപ്പുഴ ജില്ലയിലും അയൽ ജില്ലകളായ പത്തനംതിട്ടയിലും കോട്ടയത്തും ഉണ്ടായ കനത്ത മഴയെയും നീരൊഴുക്കിനെയും തുടർന്നുള്ള പ്രളയ സാധ്യതയെ പ്രതിരോധിക്കാനും വെള്ളം സുഗമമായി കടലിലേക്ക് ഒഴുകിപ്പോകാനും ആവശ്യമായ എല്ലാ അടിയന്തര നടപടികളും ജില്ലാ ഭരണകൂടം സ്വീകരിച്ചതായി മന്ത്രി വിലയിരുത്തി. കുട്ടനാട്ടിൽ ജലനിരപ്പ് ഉയരാതിരിക്കാൻ വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

പ്രളയസാധ്യതാ പ്രതിരോധ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന് ജില്ലയിലെ ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ഉൾപ്പെടുത്തി ഇന്ന് രാവിലെ തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി പ്രളയസാധ്യത പ്രതിരോധിക്കാനായി റവന്യു വകുപ്പടക്കം മേൽനോട്ടം വഹിക്കുന്ന ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ഞായറാഴ്ചയും പ്രവൃത്തിദിനമാക്കിയിട്ടുണ്ട്.  തോട്ടപ്പള്ളി സ്പിൽവേയിലെ 40 ഷട്ടറുകളിൽ 39 ഉം പ്രവർത്തനക്ഷമമാണ്. ഇവ പൂർണമായി ഇന്ന് വൈകീട്ടോടെ തുറന്നുകഴിഞ്ഞു. തണ്ണീർമുക്കം ബണ്ടിലെ 90 ഷട്ടറുകളും അന്ധകാരനഴിയിലെ 20 ഷട്ടറുകളിൽ നാലെണ്ണവും തുറന്നിട്ടുണ്ട്. ചെങ്ങന്നൂർ താലൂക്കിലെ മൂന്ന് വില്ലേജുകളിലായി മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. മുളക്കുഴ വില്ലേജിലെ പുത്തൻകാവ് എംഡി എൽപിഎസ്, തിരുവൻവണ്ടൂർ ഗവ. ഹൈസ്‌കൂൾ, എരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ 22 കുടുംബങ്ങളിലായി 67 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. കനത്ത മഴയിൽ ജില്ലയിലെ ആറ് വീടുകൾക്ക് ഭാഗികമായി നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചെങ്ങന്നൂരിൽ എൻ.ഡി.ആർ.എഫിന്റെ ഒരു ടീമിനെ സജ്ജമാക്കിയിട്ടുണ്ട്. എല്ലാ താലൂക്കുകളിലും കൺട്രോൾ റൂമുകളും പ്രവർത്തിക്കുന്നുണ്ട്. വെള്ളപ്പൊക്കെ സാധ്യത പരിഗണിച്ച് ദുരന്തനിവാരണ നിയമപ്രകാരം ഹൗസ്ബോട്ടുകൾ, ശിക്കാരവള്ളങ്ങൾ, ചെറുവള്ളങ്ങൾ, കനോയിങ്, കയാക്കിംഗ്, സ്പീഡ് ബോട്ടുകൾ എന്നിവയുടെ സർവീസും സഞ്ചാരവും താത്കാലികമായി നിരോധിച്ചിട്ടുണ്ട്. നിയന്ത്രണം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയന്ത്രണം ലംഘിച്ച് സർവീസ് നടത്തുകയും സഞ്ചരിക്കുകയും ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും ജില്ലാ പോർട്ട് ഓഫീസറെ ചുമതലപ്പെടുത്തിക്കഴിഞ്ഞു.