സിനിമയിലെ മുഖം മാറുന്നു
മലയാള സിനിമയിലെ മേക്കപ്പ് ഇനി റിയലിസ്റ്റിക് മലയാറ്റൂരിൽ ഫാഷൻ മേക്കപ്പ് വർക്ക്ഷോപ്പ് നടന്നു
മലയാള സിനിമയിലെ മേക്കപ്പ് ഇനി റിയലിസ്റ്റിക്; മലയാറ്റൂരിൽ ഫാഷൻ മേക്കപ്പ് വർക്ക്ഷോപ്പ് നടന്നു
മലയാറ്റൂർ: നാടകീയമായ 'ഹെവി' മേക്കപ്പുകളിൽ നിന്നും റിയലിസ്റ്റിക് ശൈലിയിലേക്ക് മലയാള സിനിമ ചുവടുമാറ്റുന്നതായി ചലച്ചിത്ര-ഫാഷൻ രംഗത്തെ വിദഗ്ധർ. രാജ്യാന്തര ഫാഷൻ സംഘടനയായ ക്രിസ്‌കോയുടെ (Chrisco) ആഭിമുഖ്യത്തിൽ മലയാറ്റൂർ പറക്കാട്ട് റിവേഴ്‌സ്‌കേപ്പ് റിസോർട്ടിൽ സംഘടിപ്പിച്ച 'ഫാഷൻ മേക്കപ്പ് വർക്ക്ഷോപ്പിലാണ്' സിനിമയിലെ പുതിയ മാറ്റങ്ങൾ ചർച്ചയായത്. പ്രശസ്ത ഫോട്ടോഗ്രാഫർ ഇക്കൂട്ട്സ് രഘു വർക്ക്ഷോപ്പിന് നേതൃത്വം നൽകി.
കഥാപാത്രത്തിന്റെ സ്വഭാവം, സാമൂഹിക പശ്ചാത്തലം, കാലാവസ്ഥ എന്നിവയ്ക്ക് മുൻഗണന നൽകുന്നതാണ് ആധുനിക മേക്കപ്പ് രീതിയെന്ന് അദ്ദേഹം പറഞ്ഞു. സിനിമകൾ 4K, 8K ക്വാളിറ്റിയിൽ ചിത്രീകരിക്കുന്ന കാലഘട്ടമായതിനാൽ ചെറിയ പിഴവുകൾ പോലും സ്ക്രീനിൽ വ്യക്തമാകും. അതിനാൽ, വിയർപ്പും കഠിനമായ വെളിച്ചവും ബാധിക്കാത്ത അത്യാധുനിക HD മേക്കപ്പ് ഉൽപ്പന്നങ്ങളാണ് ഇന്ന് കൂടുതലായി ഉപയോഗിക്കുന്നത്.
മേക്കപ്പ് എന്നത് വെറും മുഖം മിനുക്കൽ മാത്രമല്ല, ഒരു കഥാപാത്രത്തിന് ജീവൻ നൽകുന്ന കലയാണെന്ന് ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഫാഷൻ-സിനിമ രംഗത്തെ നൂതന മാറ്റങ്ങളെക്കുറിച്ച് നടന്ന സംവാദത്തിൽ പ്രീതി, ഇക്കൂട്ട്സ് രഘു, ഹരിപ്രിയ തുടങ്ങിയവരും ഈ മേഖലയിലെ നിരവധി പ്രമുഖരും പങ്കെടുത്തു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
