പഴുത്
റിസോർട്ടിലെ ദുരൂഹ മരണം സത്യം തേടി പഴുത് ജനുവരി 23-ന് തിയേറ്ററുകളിലേക്ക്
റിസോർട്ടിലെ ദുരൂഹ മരണം; സത്യം തേടി 'പഴുത്' ജനുവരി 23-ന് തിയേറ്ററുകളിലേക്ക്
ശാന്തമായ ഒരു റിസോർട്ടിലെ അപ്രതീക്ഷിത മരണവും അതിനെത്തുടർന്നുള്ള ദുരൂഹതകളും പ്രമേയമാക്കി ഒരുങ്ങുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം 'പഴുത്' ജനുവരി 23-ന് കേരളത്തിലുടനീളം റിലീസ് ചെയ്യുന്നു. സ്റ്റാലിൻ ജി. അലക്സാണ്ടറും അക്ബറും ചേർന്ന് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം കൊട്ടക എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഐശ്വര്യ സുഭാഷ്, സുഭാഷ് ബാബു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
ഒരു റിസോർട്ടിൽ നടക്കുന്ന മരണത്തെ ആത്മഹത്യയെന്ന് പ്രാഥമികമായി വിലയിരുത്തുന്നുണ്ടെങ്കിലും, അന്വേഷണത്തിനിടെ കോട്ടയം ലോക്കൽ പോലീസ് കണ്ടെത്തുന്ന ചില വൈരുധ്യങ്ങളാണ് ചിത്രത്തിന്റെ ഗതി മാറ്റുന്നത്. ഇത് കൃത്യമായി ആസൂത്രണം ചെയ്ത ഒരു കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം തേടുന്നതിനൊപ്പം, മനുഷ്യ മനസ്സിന്റെ ഇരുണ്ട വശങ്ങളും അധികാര ബന്ധങ്ങളും ഒളിപ്പിച്ചുവെച്ച 'പഴുതുകളും' ചിത്രം അനാവരണം ചെയ്യുന്നു.
രജൻ കൃഷ്ണ, ഡൈസൺ തോമസ്, മോബിൻ നിള, നിൻസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. തന്ത്ര മീഡിയയാണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. യാഥാർത്ഥ്യബോധമുള്ള ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമായിരിക്കും 'പഴുത്' എന്ന് അണിയറപ്രവർത്തകർ പറഞ്ഞു.
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ.
നവരാത്രി സർഗ്ഗോത്സവം 2026 ഉപരാഷ്ട്രപതി സി. പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു 
