മോഹൻലാൽ-ജീത്തു ജോസഫ് കോമ്പിനേഷനിലെ ദൃശ്യം 3 പാക്കപ്പ് ​റിലീസിന് മുൻപ് 350 കോടി

മോഹൻലാൽ-ജീത്തു ജോസഫ് കോമ്പിനേഷനിലെ 'ദൃശ്യം 3' ഫുൾ പാക്കപ്പ്  ​റിലീസിന് മുൻപ് 350 കോടി പ്രീ-ബിസിനസ് ജോണറിലെ ആദ്യ ചിത്രം ​മലയാളം  സിനിമയെ ആഗോളതലത്തിൽ ശ്രദ്ധേയമാ

മോഹൻലാൽ-ജീത്തു ജോസഫ് കോമ്പിനേഷനിലെ ദൃശ്യം 3  പാക്കപ്പ്  ​റിലീസിന് മുൻപ് 350 കോടി
ദൃശ്യം 3 പാക്കപ്പ്

മോഹൻലാൽ-ജീത്തു ജോസഫ് കോമ്പിനേഷനിലെ 'ദൃശ്യം 3' ഫുൾ പാക്കപ്പ് 

​റിലീസിന് മുൻപ് 350 കോടി പ്രീ-ബിസിനസ് ജോണറിലെ ആദ്യ ചിത്രം

​മലയാളം  സിനിമയെ ആഗോളതലത്തിൽ ശ്രദ്ധേയമാക്കിയ 'ദൃശ്യം' ചലച്ചിത്ര പരമ്പരയിലെ മൂന്നാം ഭാഗമായ 'ദൃശ്യം 3' യുടെ ചിത്രീകരണം പൂർത്തിയായി. സംവിധായകൻ ജീത്തു ജോസഫ്, നടൻ മോഹൻലാൽ, നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ എന്നിവർ ഒന്നിച്ച ഈ ചിത്രം പ്രേക്ഷകരിൽ വലിയ സ്വാധീനമുണ്ടാക്കിയ ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥ തുടരും.

​ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ സെപ്റ്റംബർ 22-നാണ് ആരംഭിച്ചത്. കൊച്ചിയും തൊടുപുഴയുമായിരുന്നു പ്രധാന ലൊക്കേഷനുകൾ. ഡിസംബർ രണ്ടിന് കൊച്ചിയിലെ സെറ്റിലായിരുന്നു ചിത്രത്തിന്റെ പാക്കപ്പ്.

​റെക്കോർഡ് പ്രീ-ബിസിനസ്

​റിലീസിന് മുൻപ് തന്നെ 350 കോടി രൂപയുടെ പ്രീ-ബിസിനസ് നേടിക്കൊണ്ട്, ഇന്ത്യയിലെ ഒരു പ്രാദേശിക ചിത്രം എന്ന നിലയിൽ 'ദൃശ്യം 3' വലിയ ഹൈപ്പ് നേടിയിരിക്കുകയാണ്. ഫാമിലി ത്രില്ലർ ജോണറിൽ, ഒരുപക്ഷെ ഈ ജോണറിലെ ആദ്യ ചിത്രവും ദൃശ്യം തന്നെയായിരിക്കുമെന്നും പറയപ്പെടുന്നു.

​മോഹൻലാലിൻ്റെ സംശയം

​ചിത്രത്തിലെ അവസാന ഷോട്ട് പറയുന്നതിന് മുൻപ് മോഹൻലാൽ ചോദിച്ച സംശയമാണ് ഇപ്പോൾ ചർച്ചാവിഷയം. "ജോർജുകുട്ടി കറക്റ്റ് ആണോ? എല്ലാവരും പറഞ്ഞപ്പോൾ ഒരു ഡൗട്ട്?" എന്ന് അദ്ദേഹം ചോദിക്കുന്നത് പുറത്തുവന്ന വീഡിയോയിൽ കേൾക്കാം. പാക്കപ്പിന് ശേഷം മോഹൻലാൽ, ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ് എന്നിവരെ ആലിംഗനം ചെയ്യുന്നതും, കേക്ക് മുറിച്ച് സന്തോഷം പങ്കുവെക്കുന്നതും വീഡിയോയിൽ ദൃശ്യമായി.

​പുതിയ കഥാതലം

​ദൃശ്യം 2-ന് ശേഷം നാലര വർഷങ്ങൾക്കിപ്പുറം ജോർജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളായിരിക്കും 'ദൃശ്യം 3'-ന്റെ കഥാഗതിയെന്ന് സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചു. മുൻ ചിത്രങ്ങളെപ്പോലെ ഈ ഭാഗത്തിലും വലിയ ട്വിസ്റ്റുകളും സസ്പെൻസുകളും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. ദൃശ്യം 2 അന്യഭാഷകളിൽ റീമേക്ക് ചെയ്യപ്പെടാൻ ഒരുങ്ങുന്നതിനിടെയാണ് 'ദൃശ്യം 3' റിലീസിന് തയ്യാറെടുക്കുന്നത്.

​'ദൃശ്യം 3'-ന്റെ ചിത്രീകരണം പൂർത്തിയാക്കിയ ഉടൻ തന്നെ മോഹൻലാൽ 'ജയിലർ 2' സിനിമയുടെ ചിത്രീകരണത്തിനായി ഗോവയിലേക്ക് പറന്നു.

പി ആർ ഓ വാഴൂർ ജോസ്