സഹസ് ബാലയുടെ അന്ധന്റെ ലോകം ചിത്രീകരണം ആരംഭിച്ചു

​ഒരു സംവിധായകന്‍ നാല് സിനിമകള്‍: സഹസ് ബാലയുടെ 'അന്ധന്റെ ലോകം' ചിത്രീകരണം ആരംഭിച്ചു ​പ്രശസ്ത കലാസംവിധായകൻ സ്വതന്ത്ര സംവിധാന രംഗത്തേക്ക്

സഹസ് ബാലയുടെ  അന്ധന്റെ ലോകം ചിത്രീകരണം ആരംഭിച്ചു
അന്ധന്റെ ലോകം സിനിമയുടെ പൂജ
സഹസ് ബാലയുടെ  അന്ധന്റെ ലോകം ചിത്രീകരണം ആരംഭിച്ചു
സഹസ് ബാലയുടെ  അന്ധന്റെ ലോകം ചിത്രീകരണം ആരംഭിച്ചു
സഹസ് ബാലയുടെ  അന്ധന്റെ ലോകം ചിത്രീകരണം ആരംഭിച്ചു

​ഒരു സംവിധായകന്‍; നാല് സിനിമകള്‍: സഹസ് ബാലയുടെ 'അന്ധന്റെ ലോകം' ചിത്രീകരണം ആരംഭിച്ചു

​പ്രശസ്ത കലാസംവിധായകൻ സ്വതന്ത്ര സംവിധാന രംഗത്തേക്ക്; ആന്തോളജി ചിത്രങ്ങളുമായി എത്തുന്നു.

​കൊച്ചി: പ്രശസ്ത കലാസംവിധായകനും ഒട്ടേറെ അംഗീകാരങ്ങൾ നേടിയിട്ടുള്ള വ്യക്തിത്വവുമായ സഹസ് ബാല സ്വതന്ത്ര സംവിധായകനാകുന്നു. അദ്ദേഹം കഥയെഴുതി സംവിധാനം ചെയ്യുന്ന നാല് ചിത്രങ്ങൾ ഉൾപ്പെടുന്ന ആന്തോളജി സിനിമകളുടെ ആദ്യ ചിത്രം, 'അന്ധന്റെ ലോകം', കൊച്ചിയിൽ ചിത്രീകരണം ആരംഭിച്ചു. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി മലയാള സിനിമയിലെ മികച്ച പ്രൊജക്റ്റുകൾക്ക് കലാസംവിധാനം ഒരുക്കിയ സഹസ് ബാലയുടെ സംവിധാനരംഗത്തെ അരങ്ങേറ്റമാണിത്.

​'അന്ധന്റെ ലോകം' ഒരു പെൺകുട്ടിയുടെയും പിതാവിന്റെയും വൈകാരികമായ ഹൃദയബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ജീവിതത്തിന്റെ മൂല്യബോധങ്ങളിലേക്ക് നമ്മെ വിളിച്ചുണർത്തുന്ന ഒരു പ്രമേയമാണ് ചിത്രത്തിനുള്ളതെന്ന് സംവിധായകൻ സഹസ് ബാല പറഞ്ഞു. ഏത് വിജയത്തിന്റെയും അടിസ്ഥാനം പണമല്ല, മറിച്ച് ജീവിതമൂല്യങ്ങളിലേക്കുള്ള വീക്ഷണമാണ് അതിന്റെ അടിസ്ഥാനമെന്ന് ചിത്രം പറയുന്നു. കുടുംബബന്ധങ്ങളുടെ ഇഴയടുപ്പങ്ങൾ ഏറെ ഹൃദയഹാരിയായി ഈ ചിത്രം ഒപ്പിയെടുക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

​കൊച്ചിയിലും പരിസര പ്രദേശങ്ങളിലുമാണ് 'അന്ധന്റെ ലോകം' ചിത്രീകരിക്കുന്നത്. ഏതാണ്ട് മലയാളത്തിലെ മുപ്പതോളം പ്രമുഖ താരങ്ങളെ അണിനിരത്തിയാണ് സഹസ് ബാലയുടെ നാല് ചിത്രങ്ങളും പ്രേക്ഷകരിലേക്ക് എത്തുന്നത്.

​പൂജാ ചടങ്ങുകൾ

ചിത്രത്തിന്റെ പൂജ ചടങ്ങുകൾക്ക് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കര സ്വാഗതം ആശംസിച്ചു. നിർമ്മാതാക്കളിൽ ഒരാളായ ജീത്മ ആരംകുനിയിൽ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. പ്രമുഖ ചലച്ചിത്ര സംഗീത സംവിധായകൻ അജയ് ജോസഫ് ഫസ്റ്റ് ക്ലാപ്പ് നൽകി.

​അണിയറ പ്രവർത്തകരും താരങ്ങളും

​അഭിനേതാക്കൾ: ദേവനന്ദ ജിബിൻ, പ്രശാന്ത് മുരളി, അനിയപ്പൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ശ്രീജേഷ് ശ്രീവത്സം, അശ്വതി പട്ടാമ്പി, പ്രബിൻ ബാലൻ, ലളിത കിഷോർ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

​ബാനർ: ഫുൾമാർക്ക് സിനിമ, വി എസ് മീഡിയ.

​കഥ-തിരക്കഥ-സംഭാഷണം-സംവിധാനം: സഹസ് ബാല.

​നിർമ്മാണം: ജേഷീദ ഷാജി, ജീത്മ ആരംകുനിയിൽ.

​ക്യാമറ: രവിചന്ദ്രൻ.

​പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര.

​കല: അജയൻ കൊല്ലം.

​എഡിറ്റർ: രതിൻ രാധാകൃഷ്ണൻ.

​വസ്ത്രാലങ്കാരം: ബബിഷ കെ. രാജേന്ദ്രൻ.

​മേക്കപ്പ്: റഹിം കൊടുങ്ങല്ലൂർ.

​സഹസംവിധാനം: നിഹാൽ.

​പി ആർ ഒ: പി ആർ സുമേരൻ.