ചിരിയുടെ പൂരമൊരുക്കാൻ ധ്യാൻ ശ്രീനിവാസനും സംഘവും തേവർ എത്തുന്നു
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന കോമഡി ഫാമിലി എന്റർടെയ്നർ ചിത്രം തേവർ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഡിസംബറിൽ തിയേറ്ററുകളിലെത്തും.
തേവർ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ചിത്രം ഡിസംബറിൽ തിയേറ്ററുകളിലേക്ക്
കൊച്ചി: ധ്യാൻ ശ്രീനിവാസൻ, ഡോക്ടർ റോഷൻ രാജ്, ഷഹീൻ സിദ്ധിഖ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിജീഷ് സഹദേവൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തേവർ’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. മുഴുനീള കോമഡി ഫാമിലി എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
തലൈവാസൽ വിജയ്, കലാഭവൻ ഷാജോൺ, മൊട്ട രാജേന്ദ്രൻ, വയ്യാപുരി, ഹരീഷ് കണാരൻ, നിർമൽ പാലാഴി, ഷാജു ശ്രീധർ, മേജർ രവി, ദേവൻ, സുനിൽ സുഖദ, ദിനേശ് പണിക്കർ, ജയരാജ് വാര്യർ, ഐശ്വര്യ, പൂജ റാം തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഹൊറൈസൺ എന്റർടെയ്ന്മെന്റ്സിന്റെ ബാനറിൽ മൊട്ടമ്മൽ രാജൻ (ദോഹ) നിർമ്മിക്കുന്ന അഞ്ചാമത്തെ നിർമ്മാണ സംരംഭമാണ് "തേവർ". രാഹുൽ രാജ് മൊട്ടമ്മൽ, വാസുദേവൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നർമ്മത്തിനും കുടുംബ പ്രേക്ഷകരെ രസിപ്പിക്കുന്ന മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പൊള്ളാച്ചിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.
അണിയറപ്രവർത്തകർ:
സംഗീതം & പശ്ചാത്തലസംഗീതം: ഔസേപ്പച്ചൻ
ഗാനരചന: ശ്രീകുമാർ എസ്
ഛായാഗ്രഹണം: എൽദോ ഐസക്ക്
എഡിറ്റിംഗ്: അയൂബ് ഖാൻ
കലാസംവിധാനം: സജിത് മുണ്ടയാട്
പൾസ് പോളിയോ ദിനാചരണം എറണാകുളം ജില്ലയിൽ 1.61 ലക്ഷം കുട്ടികൾക്ക് തുള്ളിമരുന്ന് നൽകും
കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ചികിത്സാ കൂട്ടായ്മകൾ മാതൃകാപരം മുഖ്യമന്ത്രി വി ഡി സതീശൻ
കൊലക്കേസ് പ്രതിയെ കാപ്പ ചുമത്തി വിയ്യൂർ ജയിലിൽ അടച്ചു നടപടി ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയതോടെ
പ്രതിസന്ധികൾ മറികടന്ന് കബഡിയിൽ സ്വർണം നേടി അട്ടപ്പാടിയിലെ പെൺപട
സൗന്ദര്യവർദ്ധക ക്രീം ഉപയോഗിച്ച 17 കാരിക്ക് വൃക്കരോഗം ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു
അംഗീകാരമില്ലാത്ത കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് കായികതാരങ്ങൾ ശ്രദ്ധിക്കണം 
