ഭിക്ഷാടകനെ രണ്ട് കിലോമീറ്റർ വലിച്ചിഴച്ചു മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച ഡ്രൈവർ പിടിയിൽ

കാറിടിച്ച ഭിക്ഷാടകനെ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചു. സംഭവത്തിൽ കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഭിക്ഷാടകനെ രണ്ട് കിലോമീറ്റർ വലിച്ചിഴച്ചു മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച ഡ്രൈവർ പിടിയിൽ
കരുനാഗപ്പള്ളിയിൽ ക്രൂരത; കാറിടിച്ച ഭിക്ഷാടകനെ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ച് വഴിയരികിൽ ഉപേക്ഷിച്ചു, ഡ്രൈവർ പിടിയിൽ

​കാറിനടിയിൽ കുടുങ്ങിയ ഭിക്ഷാടകനെ രണ്ട് കിലോമീറ്റർ വലിച്ചിഴച്ചു; മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച ഡ്രൈവർ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ വാഹനാപകടത്തിൽപ്പെട്ട ഭിക്ഷാടകനെ കാറിനടിയിൽ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ച ശേഷം മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ചു. സംഭവത്തിൽ കാറോടിച്ച കടത്തൂർ സ്വദേശി ഷാജഹാനെ കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

കൊല്ലം വവ്വാക്കാവിൽ ദേശീയപാതയ്ക്ക് സമീപമാണ് ദാരുണമായ അപകടമുണ്ടായത്. സമീപത്തെ റോഡിലേക്ക് കയറുന്ന സമയത്ത് ഭിക്ഷാടകൻ കാറിന് മുന്നിൽപ്പെടുകയായിരുന്നു. കാറിന് മുന്നിൽ ഒരാൾ കുടുങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഡ്രൈവർ ഏകദേശം രണ്ട് കിലോമീറ്ററിലധികം ദൂരം വാഹനം മുന്നോട്ട് ഓടിക്കുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

​അപകടത്തിന് ശേഷം ഭിക്ഷാടകന്റെ മൃതദേഹം റോഡിന്റെ ഒരു വശത്തേക്ക് മാറ്റിയ ശേഷം ഇയാൾ ഒന്നും സംഭവിക്കാത്തതുപോലെ യാത്ര തുടരുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ ഈ ക്രൂരത വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

​സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കരുനാഗപ്പള്ളിയിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഷാജഹാനാണ് വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. പ്രതിക്കെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പൊലീസ് കേസെടുത്തു. മൃതദേഹം തിരിച്ചറിയുന്നതിനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.