ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളിമെഡൽ നേടിയ ആദ്യ മലയാളി വനിത വിദർശ കെ. വിനോദിന്റെ വീട്ടിലെത്തി മന്ത്രി ടി. സിദ്ദീഖ് അഭിനന്ദനം അറിയിച്ചു. ജോലി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സർക്കാർ പിന്തുണ ഉറപ്പുനൽകി.

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിൽ വെള്ളി നേടിയ തിരുവമ്പാടി താമ്പലമണ്ണ സ്വദേശിനി വിദർശ വിനോദിന്റെ വീട്ടിൽ മന്ത്രി ടി. സിദ്ദീഖ് ആശംസ അറിയിക്കാനെത്തിയപ്പോൾ
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു
ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് അഭിനന്ദിച്ചു

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗ് വെള്ളിമെഡൽ ജേതാവ് വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് വീട്ടിലെത്തി അഭിനന്ദിച്ചു

കോഴിക്കോട്: ഏഷ്യൻ ഗെയിംസിൽ ഷൂട്ടിംഗ് ഇനത്തിൽ വെള്ളിമെഡൽ നേടി ചരിത്രനേട്ടം സ്വന്തമാക്കിയ മലയാളി താരം വിദർശ കെ. വിനോദിനെ മന്ത്രി ടി. സിദ്ദീഖ് നേരിലെത്തി അഭിനന്ദിച്ചു. കോഴിക്കോട് തിരുവമ്പാടി താമ്പലമണ്ണയിലെ വിദർശയുടെ വീട്ടിലെത്തിയാണ് മന്ത്രി സന്തോഷവും അഭിനന്ദനങ്ങളും അറിയിച്ചത്. വിദർശയെ വീഡിയോ കോളിലൂടെ വിളിച്ച് സംസാരിച്ച മന്ത്രി, നാടിന് വലിയ അഭിമാനമുണ്ടാക്കിയ നേട്ടമാണിതെന്ന് വ്യക്തമാക്കി.

​ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വെള്ളിമെഡൽ നേടുന്ന ആദ്യ മലയാളി വനിതാ താരമെന്ന ചരിത്രനേട്ടമാണ് വിദർശ സ്വന്തമാക്കിയത്. വിദർശയുടെ തുടർയാത്രയിൽ ജോലി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ആവശ്യമായ എല്ലാ പിന്തുണയും സർക്കാർ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു. കൊച്ചാലുങ്കൽ വിനോദിന്റെയും അനിതയുടെയും മകളായ വിദർശയുടെ നേട്ടത്തിന് പിന്നിൽ നിർണായക പിന്തുണ നൽകിയ മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ബന്ധുക്കളോടൊപ്പം സന്തോഷം പങ്കുവെച്ച് മധുരം വിതരണം ചെയ്ത ശേഷമാണ് മന്ത്രി മടങ്ങിയത്.