​അന്താരാഷ്ട്ര ഒളിമ്പിക് ദിനം വയനാട് മൺസൂൺ മാരത്തോൺ കൽപ്പറ്റയിൽ സമ്മാനദാനവുമായി മന്ത്രി ടി സിദ്ദീഖ്

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന വയനാട് മൺസൂൺ മാരത്തോൺ നാളെ കൽപ്പറ്റയിൽ നടക്കും. ഹാഫ് മാരത്തോൺ, ഫൺ റൺ ഇനങ്ങളിലാണ് മത്സരങ്ങൾ.

​അന്താരാഷ്ട്ര ഒളിമ്പിക് ദിനം വയനാട് മൺസൂൺ മാരത്തോൺ കൽപ്പറ്റയിൽ സമ്മാനദാനവുമായി മന്ത്രി ടി സിദ്ദീഖ്
​അന്താരാഷ്ട്ര ഒളിമ്പിക് ദിനം: വയനാട് മൺസൂൺ മാരത്തോൺ നാളെ കൽപ്പറ്റയിൽ സമ്മാനദാനവുമായി മന്ത്രി ടി സിദ്ദീഖ്

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ സ്പോർട്സ് കൗൺസിൽ സംഘടിപ്പിക്കുന്ന വയനാട് മൺസൂൺ മാരത്തോൺ നാളെ കൽപ്പറ്റയിൽ നടക്കും

കൽപ്പറ്റ: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തോടനുബന്ധിച്ച് വയനാട് ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'വയനാട് മൺസൂൺ മാരത്തോൺ' മത്സരങ്ങൾ നാളെ (ജൂൺ 21) നടക്കും. രാവിലെ 6 മണിക്ക് കൽപ്പറ്റ ലളിത് മഹൽ ഓഡിറ്റോറിയം പരിസരത്ത് നിന്നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.

​ഹാഫ് മാരത്തോൺ, വനിതാ ഹാഫ് മാരത്തോൺ, ഫൺ റൺ എന്നീ മൂന്ന് ഇനങ്ങളിലായാണ് ഓട്ടമത്സരം ക്രമീകരിച്ചിരിക്കുന്നത്. ഹാഫ് മാരത്തോൺ ജില്ലാ പോലീസ് മേധാവി ദേവ മനോഹറും, വനിതാ മാരത്തോൺ ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവനും ഫ്ലാഗ് ഓഫ് ചെയ്യും. ഫൺ മാരത്തോണിന്റെ ഫ്ലാഗ് ഓഫ് കർമ്മം ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻ്റ് കെ. റഫീഖ് നിർവഹിക്കും.

​മത്സരങ്ങൾക്ക് ശേഷം രാവിലെ 8 മണിക്ക് ലളിത് മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് സമ്മാനദാന ചടങ്ങ് നടക്കും. വിജയികൾക്കുള്ള സമ്മാന വിതരണോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് നിർവഹിക്കും.

​ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ, ജില്ലാ കലക്ടർ ഡി. ആർ. മേഘശ്രീ, കൽപ്പറ്റ നഗരസഭാ അധ്യക്ഷൻ പി. വിശ്വനാഥൻ, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. ഹനീഫ, സി.കെ. ശശീന്ദ്രൻ, ഒളിമ്പ്യൻ മഞ്ജിമ കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. വൻ ജനപങ്കാളിത്തത്തോടെ മാരത്തോൺ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു