ഒറ്റക്കൊമ്പൻ പോസ്റ്റർ പുറത്ത്
ഒറ്റക്കൊമ്പൻ പോസ്റ്റർ പുറത്ത് സുരേഷ് ഗോപിക്കൊപ്പം കരുത്തായി ഇന്ദ്രജിത്തും
ഒറ്റക്കൊമ്പൻ' പോസ്റ്റർ പുറത്ത്; സുരേഷ് ഗോപിക്കൊപ്പം കരുത്തായി ഇന്ദ്രജിത്തും
കൊച്ചി: സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പൻ' എന്ന ചിത്രത്തിലെ ഇന്ദ്രജിത്ത് സുകുമാരന്റെ ലുക്ക് പുറത്തുവിട്ടു. താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയത്. ചിത്രത്തിൽ ഏറെ നിർണ്ണായകമായ ഒരു കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.
വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ഒരു മാസ് ആക്ഷൻ എന്റർടൈനറാണ് 'ഒറ്റക്കൊമ്പൻ'. ചിത്രത്തിന്റെ ചിത്രീകരണം നിലവിൽ പുരോഗമിക്കുകയാണ്. അഭിനയയാണ് നായിക. ലാൽ, ചെമ്പൻ വിനോദ് ജോസ്, വിജയരാഘവൻ, ലാലു അലക്സ് തുടങ്ങിയ വൻ താരനിരയ്ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷിബിൻ ഫ്രാൻസിസാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാജികുമാർ ഛായാഗ്രഹണവും ഹർഷവർദ്ധൻ രമേശ്വർ സംഗീതവും നിർവ്വഹിക്കുന്നു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
