ഇനിയും
അഷ്കർ സൗദാൻ ചിത്രം ഇനിയും ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
അഷ്കർ സൗദാൻ ചിത്രം ‘ഇനിയും’ ഫെബ്രുവരിയിൽ തിയേറ്ററുകളിലേക്ക്; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
കൊച്ചി: മലയാളി പ്രേക്ഷകർക്കായി ഒരു പക്കാ ഫാമിലി എൻ്റർടെയ്‌നർ ഒരുങ്ങുന്നു. അഷ്കർ സൗദാനെ കേന്ദ്രകഥാപാത്രമാക്കി ജീവ സംവിധാനം ചെയ്യുന്ന ‘ഇനിയും’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. യദു ഫിലിം ഫാക്ടറിയുടെ ബാനറില്‍ സുധീര്‍ സി.ബി നിർമ്മിക്കുന്ന ചിത്രം ഫെബ്രുവരി ആദ്യവാരം തീയേറ്ററുകളിലെത്തും.
ഗ്രാമീണ പശ്ചാത്തലത്തിൽ കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഷ്കർ സൗദാനൊപ്പം ഫ്‌ളവേഴ്‌സ് ചാനല്‍ ഫെയിം സനീഷ് മേലേപ്പാട്ട്, മാസ്റ്റർ പാര്‍ത്ഥിപ് കൃഷ്ണന്‍, ഭദ്ര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. കൈലാഷ്, രാഹുൽ മാധവ്, റിയാസ് ഖാൻ, ദേവൻ, ശിവജി ഗുരുവായൂർ തുടങ്ങി മലയാളത്തിലെ പ്രമുഖ താരനിരയും ചിത്രത്തിലുണ്ട്.
നിർമ്മാതാവ് സുധീർ സി.ബി തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവ്വഹിച്ചിരിക്കുന്നത്. കനകരാജ് ഛായാഗ്രഹണവും മോഹൻ സിത്താര പശ്ചാത്തല സംഗീതവും നിർവ്വഹിക്കുന്നു. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

