മൂവാറ്റുപുഴയിൽ ഒമ്പത് മാസം ഗർഭിണിയെ മർദിച്ച സംഭവം പ്രതികളെ റിമാൻഡ് ചെയ്തു

മൂവാറ്റുപുഴ മീങ്കുന്നത്ത് ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

ഗർഭിണിയെ ആക്രമിച്ച കേസ്: മൂന്ന് യുവാക്കൾ അറസ്റ്റിൽ; പ്രതികളെ റിമാൻഡ് ചെയ്തു

​മൂവാറ്റുപുഴ: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ മൂന്ന് യുവാക്കളെ മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മീങ്കുന്നം സ്വദേശികളായ പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), പത്രയിൽ വീട്ടിൽ അരുൺ മണി (24), ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

കഴിഞ്ഞ 27-ാം തീയതി രാത്രി പത്തരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾക്ക് യുവതിയുടെ ഭർത്താവിനോട് മുൻവൈരാഗ്യം നിലനിന്നിരുന്നു. ഇതിന്റെ പേരിൽ മീങ്കുന്നത്തുള്ള വീടിന് സമീപം വെച്ച് ഭർത്താവിനെ പ്രതികൾ ചേർന്ന് മർദ്ദിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പോഴാണ് ഗർഭിണിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്.

​മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. എസ്.ഐ മാരായ എൻ.എസ്. റോയ്, ശ്രീനാഥ് എസ്., വി.സി. സജി, ഷിബു മാത്യു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ.ഒ. അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു