മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ഭാവന
ഭാവന മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി വി. ശിവൻകുട്ടി
ഭാവന മുഖ്യമന്ത്രി ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ അതിഥിയായി ചിത്രങ്ങൾ പങ്കുവെച്ച് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരത്ത്കേരള സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്റെ പ്രിയതാരം ഭാവന അതിഥിയായി പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് ഇന്ന് ഉച്ചയ്ക്ക് ഒരുക്കിയ വിരുന്നിലാണ് ഭാവനയെത്തിയത്.
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി താരത്തിനൊപ്പമുള്ള ചിത്രങ്ങൾ ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. "സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം" എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി ചിത്രം പോസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തെ ഒരു സ്വകാര്യ ഹോട്ടലിലായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്. ഭാവനയെ കൂടാതെ വെള്ളാപ്പള്ളി നടേശൻ, കർദ്ദിനാൾ മാർ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാ ബാവ, സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും മന്ത്രിമാരും ക്ഷണിക്കപ്പെട്ട അതിഥികളായി വിരുന്നിൽ പങ്കെടുത്തു.
കുടുംബശ്രീയില് ഡെപ്യൂട്ടേഷന് നിയമനം അപേക്ഷ ക്ഷണിച്ചു
സാനിറ്ററി മാലിന്യ ശേഖരണം വിപുലീകരിച്ച് തൊടുപുഴ നഗരസഭ
എൺപത്തിയഞ്ച് നാടൻ വിഭവങ്ങളുമായി വിദ്യാർത്ഥികളും അധ്യാപകരും
ജപ്പാനില് ട്രെയിനിടിച്ച് മരിച്ച മലയാളി യുവതി ദേവികയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചു
കരാറുകാരന്റെ വീഴ്ച, വീണ്ടും ടെണ്ടർ കുറ്റിപ്പാല ഫ്ലാറ്റിന്റെ നിർമ്മാണത്തിന് പുതിയ ജീവൻ
പ്രിയദർശിനി ബസിനുള്ള ഫണ്ട് കൈമാറി പാറക്കൽ അബ്ദുല്ല എം. എൽ. എ. 
